കാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷയ്ക്കു തുടക്കമായി. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,021 പേരാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്. ഉച്ച കഴിഞ്ഞ് ഹയര്‍സെക്കണ്ടറി പരീക്ഷകളും നടക്കും.
മലയാളം, കന്നഡ, സംസ്‌കൃതം പരീക്ഷകളാണ് എസ്.എസ്.എല്‍.സിക്കു ഇന്നു രാവിലെ നടന്നത്. പ്ലസ്ടുവിനു 1.30 മുതല്‍ 1.45 മണി വരെയാണ് കൂള്‍ ഓഫ് ടൈം. രണ്ടര മണിക്കൂറുള്ള പരീക്ഷ 4.15ന് അവസാനിക്കും.
താമരശ്ശേരിയില്‍ ഷഹബസ് എന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സ്‌കൂളുകളും പരിസരങ്ങളും പൊലീസിന്റെയും പിടിഎ കമ്മിറ്റികളുടെയും കര്‍ശന നിരീക്ഷണത്തിലാണ്.








