പാലക്കാട്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. പാലക്കാട്, വണ്ടാഴിയിലെ ഏറാട്ടു കുളത്ത് സുന്ദരന്റെ മകന്‍ കൃഷ്ണ കുമാര്‍ (50), ഭാര്യ സംഗീത (40) എന്നിവരാണ് മരണപ്പെട്ടത്. സംഗീതയുടെ മൃതദേഹം കോയമ്പത്തൂരിലെ വീട്ടിലും സുന്ദരന്റെ മൃതദേഹം വണ്ടാഴിയിലെ വീട്ടിലുമാണ് കണ്ടെത്തിയത്. കോയമ്പത്തൂരില്‍ എത്തിയ കൃഷ്ണകുമാര്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കാറോടിച്ചാണ് നാട്ടിലെത്തിയത്. അതിനു ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ഭാര്യയ്ക്കു മറ്റു ബന്ധങ്ങളുണ്ടെന്നു കൃഷ്ണകുമാര്‍ സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ കുടുംബ കലഹം പതിവായിരുന്നതായി പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







