വൊര്‍ക്കാടി: സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വോര്‍ക്കാടി പഞ്ചായത്ത് ഭരണം പഞ്ചായത്തിലെ ജനക്ഷേമ പദ്ധതികള്‍ അപ്പാടെ അട്ടിമറിച്ചുവെന്നു മുസ്ലിം ലീഗ് വൊര്‍ക്കാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കേണ്ട വിവിധ ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് ഗ്രാമസേവകന്മാരെ സ്ഥലം മാറ്റിയിട്ട് നാല് മാസം കഴിഞ്ഞു. ലൈഫ് ഹൗസിംഗ് സ്‌കീം, പ്രധാനമന്ത്രി ആവാസ് സ്‌കീം, വീട് റിപ്പയര്‍, പാവപ്പെട്ട ജനങ്ങള്‍ക്കുള്ള മറ്റു പദ്ധതി എന്നിവ നടപ്പാക്കേണ്ട ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നില്ല. ബില്‍ഡിംഗ് പെര്‍മിറ്റ്, ബില്‍ഡിംഗ് നമ്പര്‍, പഞ്ചായത്ത് പൊതു മരാമത്ത് ജോലികള്‍ എന്നിവ കൈകാര്യം ചെയ്യേണ്ട രണ്ട് ഓവര്‍സിയര്‍മാരെയും പഞ്ചായത്ത് വെറ്ററിനറി ഡോക്ടര്‍മാരെയും സ്ഥലം മാറ്റി.
സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാരും പഞ്ചായത്ത് ഭരിക്കുന്ന സി പി എം നേതൃത്വവും വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഒറ്റക്കെട്ടായി ജനങ്ങളെ പറ്റിക്കുകയാണെന്നു യോഗം അപലപിച്ചു.
ലൈഫ് ഭവനപദ്ധതിയുടെ നിര്‍മാണം തുടങ്ങിയവര്‍ പണം കിട്ടാതെ വിഷമിക്കുന്നു. മറുപടി പറയാന്‍ പോലും പഞ്ചായത്തില്‍ ആളില്ലാത്ത അവസ്ഥയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇരുപത്തിയഞ്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അന്‍പത് ശതമാനംപദ്ധതി പോലും പൂര്‍ത്തി ആക്കിയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റു കാര്യമായി രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്നു.
അങ്കണവാടി ജീവനക്കാരുടെ നിയമനവും മറ്റ് നിയമനങ്ങളും പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയവത്കരിക്കുന്നു. കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.കെ.ഖാലിദ്, പി.ബി.അബൂബക്കര്‍, ടി.എം.മൂസക്കുഞ്ഞി ഹാജി തോക്കെ, വി.എസ്.മുഹമ്മദ്, ഉമറബ്ബ, ബാവഹാജി, മൂസ, ഹാരിസ്, ഖലീല്‍, കാസിം, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്ല, ഹസന്‍ കുഞ്ഞി, അഷ്റഫ് നദീബ, റസാഖ്, ലത്തീഫ്, അബ്ബു, എന്‍.എം മൊയ്തീന്‍ കുഞ്ഞി, പി.ബി.എ കരിം, മൊയ്തീന്‍ കുഞ്ഞി, ടി.മുഹമ്മദ്, ഹാരിസ്, അന്‍വര്‍, ഹാറൂണ്‍ റഷീദ്, അലി, ഷമീര്‍, സുബൈര്‍, സഫര്‍, മന്‍സൂര്‍, ബദറുദ്ദീന്‍ പാവൂര്‍, ഇബ്രാഹിം ബദ്യാര്‍, അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.









