കാസർകോട്: സർക്കാർ ജീവനക്കാരോടുള്ള സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ യോജിച്ച അനിശ്ചിതകാല പണിമുടക്ക് അനിവാര്യമായിരിക്കുകയാണെന്നു എൻ.ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള എൻ.ജി.ഒ സംഘ് കാസർകോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ശംബളം ഒഴിച്ച് ബാക്കി ആനുകൂല്യങ്ങൾ എല്ലാം ഇന്ന് കേരളം ഭരിക്കുന്ന ഇടതു സർക്കാർ കവർന്നെടുത്തു കഴിഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചില്ലെന്നു മാത്രമല്ല, കൂടുതൽ മേഖലകളിലേക്ക് അത് വ്യാപിപ്പിച്ചു. 7 ഗഡു ക്ഷാമബത്ത കുടിശികയായപ്പോൾ ഒരു ഗഡു മാത്രമാണ് അനുവദിച്ചത്. മാത്രമല്ല അനുവദിച്ച ക്ഷാമബത്തയുടെ കുടിശികയെപ്പറ്റി സർക്കാർ ഒന്നും പറയുന്നില്ല. പതിനൊന്നാം ശമ്പള പരിഷ്കരണ കുടുശികയുടെ ഒരു ഗഡു പോലും നൽകിയില്ല. അഞ്ചു വർഷ തത്ത്വം അട്ടിമറിച്ചു. പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഇന്നേവരെ നിയമിച്ചിട്ടില്ല. ജീവനക്കാരൻെ ഒരു വീടെന്ന സ്വപ്നം എച്ച്.ബി എ പദ്ധതി നിർത്തലാക്കി കൊണ്ട് സർക്കാർ തട്ടിയെറിഞ്ഞു. ഇത്തരത്തിൽ നിരവധി തൊഴിലാളി വിരുദ്ധ നടപടികൾ ഉണ്ടായിട്ടും ഇടതും സംഘടനകൾ ഇപ്പോഴും സർക്കാറിന് ഒത്താശ പാടുകയാണെന്നു അദ്ദേഹം പറഞ്ഞു. ഇതിനെതിരെ യോജിച്ച പണിമുടക്കിന് നേതൃത്വം നൽകാൻ കേരള എൻ.ജി.ഒ സംഘ് പ്രതിജ്ഞാബദ്ധമാണെന്നു അദ്ദേഹം പറഞ്ഞു.എൻ.ജി.ഒ സംഘ് ജില്ലാ അധ്യക്ഷൻ പ്രസിഡന്റ് കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു, കെ ജി ഒ സംഘ് ജില്ല പ്രസിഡൻ്റ് രാജേന്ദ്ര. കെ,, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല പ്രസിഡൻ്റ് കുഞ്ഞിരാമൻ കേളോത്ത്, വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് ജില്ല സെക്രട്ടറി പുരുഷോത്തമൻ കെ.വി, ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ.ടി, കെ സ് ടി ഇ സംഘ് ജില്ല വർക്കിംഗ് പ്രസിഡൻ്റ് ജയകുമാർ, എം ജില്ലാ സെക്രട്ടറി വി.ശ്യാംപ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജീവ് രാഘവൻ പ്രസംഗിച്ചു.എൻ ജി ഒ സംഘ് ജില്ലാ സെക്രട്ടറി വി.ശ്യാംപ്രസാദ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജീവ് രാഘവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.രഞ്ജിത്ത്,(പ്രസി.), പി.സി.സുനിൽ(ജന. സെക്ര ), കെ.രവി കുമാർ ( ട്രഷ).
