കാസര്‍കോട്: കൊറിയന്‍ വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി. മാലോം, ആനമഞ്ഞള്‍, തോട്ടുക്കുന്നേല്‍ ഹൗസിലെ ജോമോന്റെ പരാതിയില്‍ തിരുവനന്തപുരം, തിരുമന, പനിയില്‍ പുത്തന്‍വീട്ടില്‍ അനീഷ് വി സോമനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. 2021 ജൂണ്‍ 11 മുതല്‍ പല തവണകളായി പണം കൈപ്പറ്റിയ ശേഷം വിസയോ പണമോ നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്.
