പടന്ന സ്വദേശിനിയായ യുവതിയുടെ നഗ്നവീഡിയോ പ്രായപൂര്‍ത്തിയാകാത്ത മകന് അയച്ചു; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി യുവതിയെ മയക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെയാണ് പയ്യന്നൂര്‍ പൊലീസ് പോക്സോ കേസില്‍ അറസ്റ്റുചെയ്തത്. നഗ്‌നദൃശ്യങ്ങള്‍ യുവതിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുനല്‍കിയ കേസിലാണ് അറസ്റ്റ്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. നാല് ദിവസം വീട്ടില്‍ യുവതിയുടെ കൂടെ താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോ ഭര്‍ത്താവിനും മകള്‍ക്കും നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. ഒടുവില്‍ യുവതി ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് യുവതി പയ്യന്നൂര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page