കനത്ത കാറ്റും മഴയും; മരം കട പുഴകി വീണ് മൂന്നു വയസ്സുകാരി മരിച്ചു

ബംഗ്‌ളൂരു: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് മൂന്നു വയസ്സുകാരി മരിച്ചു. ജീവന്‍ഹള്ളി ഈസ്റ്റ് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റിനു സമീപത്ത് ശനിയാഴ്ച രാത്രിയാണ് അപകടം. കമ്മനഹള്ളിയിലെ ശക്തിയുടെ മകള്‍ രക്ഷ (മൂന്ന്) യാണ് മരിച്ചത്. മകളെയും കൊണ്ട് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മരം കടപുഴകി ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പുലികേശിനഗര്‍ പൊലീസ് കേസെടുത്തു. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റാത്തതാണ് മകളുടെ മരണത്തിനു ഇടയാക്കിയതെന്നു ശക്തി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page