ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്; ജിബിജിക്കും വിനോദ് കുണ്ടംകുഴിക്കും എതിരെ രണ്ടു കേസുകള്‍ കൂടി, ഇതുവരെ ലഭിച്ചത് അഞ്ഞൂറ് പരാതികള്‍

കാസര്‍കോട്: അമിതമായ ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കും മാനേജിംഗ് ഡയറക്ടര്‍ ഡി. വിനോദ് കുമാറിനും എതിരെ ബേഡകം പൊലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മാവുങ്കാല്‍, ആനന്ദാശ്രമം, ഹരിപുരത്തെ കെ. ശ്രീധരന്റെ പരാതിയിലാണ് ഒരു കേസ്. 2022 മെയ് 10ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് ജിബിജിയും വിനോദ് കുമാറും വഞ്ചിച്ചുവെന്നാണ് കേസ്. ശ്രീധരന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. …

മൊഗ്രാലിലെ മുഹമ്മദ് ഹാഷിറിന് ഇന്ത്യന്‍ ആര്‍മിയിലേക്ക് സെലക്ഷന്‍: നാട് ആഹ്ലാദത്തില്‍

കുമ്പള: നിരവധി ഡോക്ടര്‍മാരെയും, എന്‍ജിനീയര്‍മാരെയും, അധ്യാപകരെയും, കായിക താരങ്ങളെയും, മാപ്പിള കവികളെയും വാര്‍ത്തെടുത്ത ഇശല്‍ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ആര്‍മിയിലേക്കു യുവാവിന് സെലക്ഷന്‍ ലഭിച്ചു. നാട് ആഹ്ലാദനിമിഷം പങ്കുവെക്കുന്നു.മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുള്ള-സുഹ്‌റ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹാഷിറിനാണ് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് വഴി സെലക്ഷന്‍ കിട്ടിയത്. കൊല്ലത്ത് ഒരു ക്യാമ്പില്‍ പങ്കെടുത്ത് വരവെയാണ് സെലക്ഷന്‍ ലഭിക്കുന്നത്. അപ്പോയിന്മെന്റ് ലെറ്റര്‍ ലഭിച്ചാലുടന്‍ ട്രെയിനിങ്ങിനായി പുറപ്പെടും.മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ഹാഷിര്‍ …

മില്‍മ പാലില്‍ മണ്ണെണ്ണ മണക്കുന്നതായി പരാതി: ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷിക്കണമെന്നാവശ്യം ശക്തം

മൊഗ്രാല്‍: മിനിഞ്ഞാന്നും, ഇന്നലെയുമായി കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത മില്‍മ പാലില്‍ മണ്ണെണ്ണ മണക്കുന്നതായി വ്യാപക പരാതി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പരാതി ഉയര്‍ന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാര്‍ത്ത ശരിവെക്കുന്നതായുള്ള അഭിപ്രായങ്ങള്‍ കൂടി വന്നതോടെ ഉപഭോക്താക്കളില്‍ വലിയ ആശങ്കയുണ്ടാക്കി.നോമ്പ് കാലമായതിനാല്‍ വിശ്വാസികള്‍ ജ്യൂസിനും മറ്റും ആശ്രയിക്കുന്നത് മില്‍മ പാലാണ്. പാലിന് ഏറ്റവും കൂടുതല്‍ ചെലവുള്ളത് ഈ സമയത്താണ്. അതുകൊണ്ടുതന്നെ പാലിന് ഇരട്ടി വില്‍പനയാണ് ജില്ലയില്‍ നടക്കുന്നത്. മണ്ണെണ്ണയുടെ മണം എന്ന രീതിയില്‍ വാര്‍ത്ത …

പെര്‍വാഡ് ദേശീയപാതയില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങി

കുമ്പള: ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അനിശ്ചിതത്വത്തിലായ കുമ്പള പെര്‍വാഡ് ദേശീയപാതയില്‍ തര്‍ക്കങ്ങള്‍ നീക്കി ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങി.മൂന്നുമാസം മുമ്പ് ഫുട്ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം തുടങ്ങിയ സമയത്ത് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ കുമ്പള പഞ്ചായത്ത് ഇടപെട്ടാണ് ജോലി നിര്‍ത്തിവക്കാന്‍ നിര്‍മ്മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടത്. ഇത് നാട്ടുകാര്‍ക്കിടയില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചിരുന്നു. നൂറു ദിവസത്തിലേറെ നടത്തിയ സമരങ്ങളിലൂടെ നാട്ടുകാര്‍ നേടിയെടുത്തതാണ് ഫുട്ഓവര്‍ ബ്രിഡ്ജ്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും …

ഡോ:ബാബു വര്‍ഗീസ് കാലഘട്ടത്തിന്റെ അപ്പോസ്‌തോലന്‍: സണ്ണിമാളിയേക്കല്‍

-പി പി ചെറിയാന്‍ ഡാളസ്: ലോകമെങ്ങും, ഒരു സഭയുടേയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ താങ്ങും തണലും ഇല്ലാതെ, സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാന്‍ വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ബാബു വര്‍ഗീസ് കാലഘട്ടത്തിന്റെ അപ്പോസ്‌തോലനാണെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ പറഞ്ഞു.മാര്‍ച്ച് 20ന് മസ്‌കറ്റിലെ ഓള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. …

പൗരത്വമില്ലാത്തവര്‍ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ന്യൂയോര്‍ക്ക് സിറ്റി നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് നഗര തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ബിഗ് ആപ്പിളിന്റെ വിവാദ നിയമം വ്യാഴാഴ്ച സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി.2021 അവസാനത്തില്‍ നിലവിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥികളായ അഡ്രിയന്‍ ആഡംസിന്റെയും ബ്രാഡ് ലാന്‍ഡറിന്റെയും പിന്തുണയോടെ സിറ്റി കൗണ്‍സില്‍ പാസാക്കിയ നിയമം സംസ്ഥാന ഭരണഘടനയെ ലംഘിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി 6-1 ഭൂരിപക്ഷത്തില്‍ വിധിച്ചു. ഇതു സംബന്ധിച്ച സംസ്ഥാന കോടതികളിലെ കേസ് അവസാനിപ്പിച്ചു. നഗരത്തിലെ 800,000 ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് …

ന്യൂ മെക്‌സിക്കോ പാര്‍ക്കില്‍ നടന്ന വെടിവയ്പ്പ്: 3 മരണം; 15 പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍ ന്യൂ മെക്‌സിക്കോ: ന്യൂ മെക്‌സിക്കോ പാര്‍ക്കില്‍ വെടിവപ്പില്‍ 3 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട മൂന്നു പേരും പുരുഷന്മാരാണ്. 19 വയസ്സുള്ള രണ്ട് പേരും 16 വയസ്സുള്ള ഒരാളും ഇവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ 16 നും 36 നും ഇടയില്‍ പ്രായമുള്ളവരാണെന്നു പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി നടന്ന ഒരു അനുമതിയില്ലാത്ത കാര്‍ ഷോയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.രാത്രി 10:10 ഓടെയായിരുന്നു വെടിവയ്പ്പ്. സംഭവസമയത്ത് 200 …

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; സിപിഎം നേതാക്കളടക്കം എട്ടുപ്രതികള്‍ക്കു ജീവപര്യന്തം തടവ്, 11-ാം പ്രതിക്ക് 3 വര്‍ഷം തടവ്

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ സിപിഎം നേതാക്കളടക്കം എട്ടു പ്രതികള്‍ക്കു ജീവപര്യന്തം തടവും, 11-ാം പ്രതി പ്രദീപന് 3 വര്‍ഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. ടിപി കേസ് കുറ്റവാളി പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി.കെ രജീഷ്(45), മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍െ സഹോദരന്‍ കൂത്തുപറമ്പ് നരവൂരിലെ പിഎം മനോരാജ്(43), സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍(56), പുതുശ്ശേരി ഹൗസില്‍ കെ.വി. പദ്മനാഭന്‍ (67), …

ഉറങ്ങാന്‍ കിടന്ന 18കാരിയെ കാണാതായി; മാതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ യുവതി കാമുകനെ വിവാഹം കഴിച്ച് തിരിച്ചെത്തി

കാസര്‍കോട്: കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പട്‌ള, കുതിരപ്പാടിയിലെ റുശാലി(18)യാണ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ ഭര്‍ത്താവിനൊപ്പം പോയി.ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് റുശാലിയെ വീട്ടില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് കെ മല്ലിക വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മീപ്പുഗിരിയില്‍ താമസിക്കുന്ന ലോകേഷ് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് റുശാലിയും ലോകേഷും തമ്മിലുള്ള …

ആള്‍മറയുടെ മുകളിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണു; യുവാവിന് രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: ആള്‍മറയുടെ മുകളിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ 40 കാരന് രക്ഷകരായത് ഫയര്‍ഫോഴ്‌സ്. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ കര്‍ണാടക സ്വദേശി പ്രകാശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെ ചെര്‍ക്കളയിലെ എളഞ്ചാ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറിലാണ് യുവാവ് വീണത്. ആള്‍മറയിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. കിണറില്‍ രണ്ടടിയോളമാണ് വെള്ളമുണ്ടായിരുന്നത്. വിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും അഗ്നിരക്ഷാ സേനയെത്തി. …

ബെളിഞ്ചയില്‍ കോഴിക്കെട്ട്; രണ്ടു അങ്കക്കോഴികളുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുംബഡാജെ, ബെളിഞ്ചയില്‍ കോഴി അങ്കം നടത്തുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍. ബെളിഞ്ച സ്വദേശികളായ ബി. കിഷോര്‍ (34), രഘുനാഥ ഷെട്ടി (35), പ്രശാന്ത് ഷെട്ടി (40) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു രണ്ടു അങ്കക്കോഴികളെ പിടികൂടി. ബെളിഞ്ചത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു പിന്‍ഭാഗത്തു കോഴി അങ്കം നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകിട്ട് പൊലീസെത്തി റെയ്ഡ് നടത്തിയത്.

മുന്‍ സിപിഎം നേതാവ് എല്‍ക്കാനയിലെ നാരായണഷെട്ടി അന്തരിച്ചു

കാസര്‍കോട്: സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ബദിയഡുക്ക, നീര്‍ച്ചാല്‍, എല്‍ക്കാന, ചെമ്പല്‍ത്തിമാറിലെ നാരായണഷെട്ടി (87) അന്തരിച്ചു. കര്‍ഷകനും ടൈലറുമായിരുന്നു. നിലവില്‍ സിപിഎം എല്‍ക്കാന ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.ഭാര്യ: ജയന്തി. മക്കള്‍: ദിവാകര, വസന്ത, പ്രേമാവതി, സുനിത, ചന്ദ്രിക, ഹരീഷ്. മരുമക്കള്‍: ഹരിണാക്ഷി, മുക്ത, വിജയകുമാര്‍, നാഗേശ്വ, മാധവ (അഡൂര്‍), ദീപ (ദേര്‍ളക്കട്ട). സഹോദരങ്ങള്‍: കമല, പരേതരായ ബാബുറൈ, ദേരണ്ണ റൈ.

പുല്ലൂര്‍ പെരിയയില്‍ വീണ്ടും പുലി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വനപാലകര്‍, മാളത്തിനു സമീപത്ത് ക്യാമറ സ്ഥാപിച്ചു

കാസര്‍കോട്: ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷം പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പുലിയിറങ്ങി. തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് പുലിയെ കണ്ടത്. തൊടുപ്പനത്തെ ടി.വി കുഞ്ഞമ്പു കൃഷിയിടത്തില്‍ വെള്ളം തളിക്കുന്നതിനിടയിലാണ് പുലി നടന്നു പോകുന്നത് കണ്ടത്. ഉടന്‍ വീട്ടില്‍ പോയി മൊബൈല്‍ ഫോണുമായി എത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പുലി സമീപത്തെ കുന്നിന്‍ ചെരുവിലേക്ക് ഓടിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശേഷപ്പയുടെ നേതൃത്വത്തില്‍ വനപാലകരെത്തി പരിശോധന നടത്തി. പുലിയുടേതെന്നു സംശയിക്കുന്ന നിരവധി കാല്‍പ്പാടുകള്‍ കണ്ടെത്തി. …

നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊന്നു; പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ചു, യുവതീയുവാക്കള്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കമിതാക്കള്‍ അറസ്റ്റില്‍. ചന്നമ്മനകിട്ടൂര്‍ താലൂക്കിലെ അംബഡഗട്ടി ഗ്രാമത്തിലാണ് സംഭവം. സിമ്രാന്‍ മൗലസാബ് മണിക്ക് ഭായ് (22), കാമുകന്‍ മഹാബലേഷ് രുദ്രപ്പ കമോജി (31) എന്നിവരെയാണ് കാത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ സിമ്രാന്‍ ഗര്‍ഭിണിയായി. അവിഹിതബന്ധം മറച്ചു വയ്ക്കുന്നതിനാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി …

വൊര്‍ക്കാടി, പാത്തൂരില്‍ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വൊര്‍ക്കാടി, പാത്തൂരില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, മലാര്‍കോടി സ്വദേശിയും കൂലിപ്പണിക്കാരനുമായ ശിവപ്പ നായിക് (45)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ പാത്തൂര്‍, മലാര്‍ പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്. ശിവപ്പ നായിക് കടത്തിണ്ണകളിലും മറ്റുമാണ് കിടന്നുറങ്ങാറെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപസ്മാര രോഗിയായ ഇയാള്‍ സ്ഥിരം മദ്യപാനിയുമായിരുന്നുവത്രെ.പരേതനായ തിമ്മപ്പനായിക്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരന്‍ നാരായണ നായികും മാതാവ് ലക്ഷ്മിയും പൈവളിഗെ, ചന്ദ്രഗിരി ഗുഡ്ഡയിലാണ് താമസം. ഈ വീട്ടിലേക്ക് അപൂര്‍വ്വമായേ ശിവപ്പ നായിക് പോയിരുന്നുവുള്ളുവെന്നും പറയുന്നു. …

അറിയാന്‍ പണി നീതി സംഗ്രഹം!

നാരായണന്‍ പേരിയ എള്ളെണ്ണ ഉണ്ടോ എന്നോ? ഉണ്ട്; മായം ചേര്‍ത്ത എള്ളെണ്ണ.ഇയാള്‍ എന്താണ് ഇങ്ങനെ പറയുന്നത്? മായം ചേര്‍ക്കാത്ത, ശുദ്ധമായ…എന്നല്ലേ പറയേണ്ടത്. കാരണം കേട്ടോളു. നമ്മുടെ മുനിസിപ്പല്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഇവിടെ വില്‍ക്കുന്ന എള്ളെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ട് എന്ന് കണ്ടെത്തി കേസെടുത്തു. കോടതി ശിക്ഷ വിധിച്ചു. ആയിരം രൂപ പിഴയടക്കണം; ആറു മാസം തടവും. സിജെഎം കോടതി വിധിക്കെതിരെ കച്ചവടക്കാരന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. ജില്ലാ കോടതി കീഴ് കോടതി വിധി ശരിവച്ചു. അതിനും മുകളില്‍ …

ആവശ്യക്കാർ എന്ന വ്യാജേന പൊലീസ് മുറിയിൽ കയറി; സെക്സ് റാക്കറ്റിൽ നിന്നും 23 സ്ത്രീകളെ രക്ഷപ്പെടുത്തി, മോചിപ്പിച്ചവരിൽ പ്രായപൂർത്തിയാകാത്തവരും വിദേശികളും, റാക്കറ്റിലെ ഏഴു പേർ പിടിയിൽ

ന്യൂഡൽഹി: ഡല്‍ഹി പഹർഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന വന്‍ സെക്‌സ് റാക്കറ്റിനെ പിടികൂടി പൊലീസ്. പൊലീസ് നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റിലെ ഏഴ് പേർ പിടിയിലായി. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെ പോലീസ് രക്ഷിച്ചു. മോചിപ്പിച്ചവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരും 10 പേർ നേപ്പാൾ സ്വദേശികളുമാണ്.ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും സ്ത്രീകളെ ഒരു സംഘം കടത്തുന്നതായ വിവരം പോലീസിന് ലഭിച്ചിരുന്നു. ബംഗാളിൽനിന്നും നേപ്പാളിൽ നിന്നുമുള്ളവരാണ് ഭൂരിഭാഗം ഇരകളും. വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് ഇവരെ ലൈംഗികത്തൊഴിലിലേക്ക് …

കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിലെ ബാത്റൂമിൽ  കുളിക്കുന്നതിനിടയിൽ 15 കാരൻ ഷോക്കേറ്റു മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും ഷാഹിദയുടെയും ഏകമകനായ ജാസിം റിയാസ്(15) ആണ് മരിച്ചത്. കൊണ്ടു‍ർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജാസിം. ഞായറാഴ്ച ഉച്ചയോടെകുളിക്കുന്നതിനിടയിൽ ഷോക്കേറ്റ ജാസിമിനെ ഉടൻ പട്ടാമ്പി ആശുപത്രിയിലും പിന്നീട് ഒറ്റപാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. പോസ്റ്റമോർട്ടത്തിന് ശേഷം സംസ്കാരം തിങ്കളാഴ്ച നടക്കും.