കാസര്‍കോട്: മൊഗ്രാല്‍, കടപ്പുറം ഖിള്ര്‍ മസ്ജിദിലെ ഇമാമിന്റെ 32,000 രൂപ കവര്‍ന്നതായി പരാതി. കര്‍ണ്ണാടക, ബണ്ട്വാള്‍, മഞ്ഞനാടിയിലെ സാഹിദിന്റെ പണമാണ് നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ചയാണ് സംഭവം. മഹല്ല് നിവാസികളുടെ വരിസംഖ്യ പിരിക്കാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. അലമാര കുത്തിപ്പൊളിച്ചാണ് പണം കൈക്കലാക്കിയത്. മൂന്നു വര്‍ഷമായി കടപ്പുറം ഖിളര്‍ മസ്ജിദില്‍ ഇമാം ആയി ജോലി ചെയ്യുന്ന സാഹിദ് മൊഗ്രാല്‍ മദ്രസയില്‍ അധ്യാപകനായും ജോലി ചെയ്തു വരുന്നു. പണം മോഷണം പോയെന്ന പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നേരത്തെ ഇമാമിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നുവെങ്കിലും പിന്നീട് തിരികെ ലഭിച്ചിരുന്നു.
