വിഖ്യാത ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ അന്തരിച്ചു, യാത്രയായത് ദേശസ്നേഹ സിനിമകളുടെ സംവിധായകൻ

മുംബൈ: വിഖ്യാത ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ അന്തരിച്ചു. 87 വയസായിരുന്നു. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പുരബ് ഔർ പശ്ചിമ്, ‘ക്രാന്തി’, ‘റൊട്ടി കപട ഔർ മകാൻ’ എന്നിവ അദ്ദേഹത്തിൻ്റെ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമയ്ക്ക് …

15 കാരിക്ക് വയറുവേദന; ആശുപത്രിയിൽ നടന്ന പരിശോധനയിൽ എട്ടു മാസം ഗർഭിണി, പീഡിപ്പിച്ച 55 കാരൻ പിടിയിൽ, ഗർഭം മറച്ചുവച്ച വീട്ടുകാർക്കെതിരെയും കേസ്

കൊച്ചി: എറണാകുളം വാഴക്കുളത്ത് 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. തുടർന്ന് വാഴക്കുളം ചെമ്പറക്കി സ്വദേശി രാജനെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 2024 ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും തീയതിക്കും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം …

വഖഫ് ബിൽ രാജ്യസഭയിലും പാസായി; ബില്ലിനെ അനുകൂലിച്ച് 128 വോട്ടുകൾ; പ്രതിപക്ഷത്തിന് 95 വോട്ട് കിട്ടി

ന്യൂഡൽഹി: വഖഫ് ബിൽ രാജ്യസഭയിൽ 128 വോട്ടിന് പാസായി. ബില്ലിനെ അതിനിശിതമായി എതിർത്ത പ്രതിപക്ഷത്തിന് 95 വോട്ട് ലഭിച്ചു. ലോക്സഭാ കഴിഞ്ഞദിവസം 232 നെതിരെ 288 വോട്ടുകളോടെ വഖഫ് ബിൽ പാസാക്കിയിരുന്നു. ഇരു സഭകളും പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് കൈമാറും. വഖഫ് ബിൽ പാസ്സായതോടെ ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികളിൽ ശക്തമായ ഭിന്നത പ്രകടമാവുകയും ചെയ്തു. വോട്ടെടുപ്പിന് അല്പം മുമ്പ് പ്രതിപക്ഷത്തുള്ള ബിജു പട്നായിക്കിൻ്റെ ബിജു ജനതാദൾ തങ്ങളുടെ 7 അംഗങ്ങളെ മനസ്സാക്ഷി വോട്ട് ചെയ്യാൻ …

മത്സ്യബന്ധത്തിനിടെ പക്ഷാഘാതം, കടലിൽ കഴിഞ്ഞത് മൂന്നുദിവസം, ബേക്കൽ സ്വദേശി സലോമനെ ജീവിതതീരത്ത് എത്തിച്ച് രക്ഷാപ്രവർത്തകർ

കാസർകോട്: മീൻപിടിക്കുന്നതിനിടെ പക്ഷാഘാതംവന്ന് കടലിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായത് കോസിൽ പൊലീസും തീരത്തെ രക്ഷാപ്രവർത്തകരും. പക്ഷാഘാതം വന്ന് തളർന്ന ബേക്കൽ പള്ളിക്കര സ്വദേശി സലോമ നെ(40)യാണ് എട്ടുമണിക്കൂറോളം പണിപ്പെട്ട് തീരത്ത് എത്തിച്ചത്. രണ്ടാഴ്ച മുമ്പാണ് സലോമൻ കോഴിക്കോട്ടെ എയ്ഞ്ചൽ ഫാത്തിമ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. മൂന്ന് ദിവസം മുമ്പാണ് പക്ഷാഘാതം സലോമനെ പ്രതിസന്ധിയിലാക്കിയത്. ഒരുവശം തളർന്ന് അവശനായിരുന്നു. ഈ വിവരം ബുധനാഴ്ച്‌ച വൈകിട്ട് ഹാം റേഡിയോ വഴിയാണ് പുറംലോകമറിഞ്ഞത്. ഹോം റേഡിയോ ഉടമയായ റോണിയുടെ സഹായത്തോടെ …

ദുബായിൽ ഏരിയാൽ ബ്ലാർകോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദുബായ്: കാസര്‍കോട് ബ്ലാര്‍കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദുബായ് കരാമ അല്‍ഹത്താര്‍ സെന്ററിലെ ജീവനക്കാരന്‍ മുഹമ്മദ് റിഷാല്‍ (25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ദുബായ് റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണ റിഷാലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഒന്നര വര്‍ഷം മുമ്പാണ് റിഷാല്‍ നാട്ടില്‍ നിന്നും തിരിച്ചു പോയത്. ഈ മാസം നാട്ടിലേക്ക് വരാനിരിക്കേയാണ് മരണം …

കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ആരോഗ്യ മേഖലയിൽ ജില്ലയിലുള്ള സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജിന്റെ നിർമ്മാണം ത്വരിതപ്പെടുത്താൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലയിൽ ആരോഗ്യസംവിധാനങ്ങൾ കുറവായതിനാൽ കർണാടകയെ ആശ്രയിക്കേണ്ടി വരികയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിലവിൽ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണെന്നാണ് പറയുന്നത്. പഴയ റേറ്റിൽ പണി ചെയ്യാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. തുടർന്ന് കരാറുകാരനെ …

ഓണ്‍ലൈന്‍ പാര്‍ടൈം ജോലി തട്ടിപ്പ്; ചെമ്പരിക്ക സ്വദേശിയുടെ 14 ലക്ഷം നഷ്ടമായി

കാസര്‍കോട്: ഓണ്‍ലൈന്‍ പാര്‍ടൈം ജോലി വാഗ്ദാനത്തില്‍ വീണ ചെമ്പരിക്ക സ്വദേശിയുടെ 14 ലക്ഷം രൂപ നഷ്ടമായി. ചെമ്പരിക്കയിലെ അബ്ദുല്‍ മൊയ്തീനാ(32)ണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബര്‍ 25 മുതല്‍ 2025 ജനുവരി 16 വരെയുള്ള കാലയളവില്‍ പലതവണയായി പണം തട്ടിയെടുത്തുവെന്നാണ് യുവാവിന്റെ പരാതി. തന്റെ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പ് കാരന്റെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് 14,08,835 രൂപ അയപ്പിച്ചതെന്ന് പരാതിയില്‍ പറഞ്ഞു. എന്നാല്‍ ജോലിയോ ട്രേഡിങ് ആനുകൂല്യമോ നല്‍കാതെ വന്നതോടെ ആദ്യം ക്രൈംപോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ബുധനാഴ്ചയാണ് …

വഖഫ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോക്സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് കിരണ്‍ റിജിജു പറഞ്ഞു. മുസ്ലിങ്ങളുടെ മതപരമായ വിശ്വാസങ്ങളില്‍ കടന്നുകയറുന്നതല്ല ബില്‍. വഖഫ് വസ്തുക്കള്‍ ശരിയായ രീതിയില്‍ വികസിപ്പിച്ചാല്‍ കോടിക്കണക്കിന് പാവപ്പെട്ട മുസ്ലിങ്ങളെ ജീവിതം അടുത്ത …

ബോഡി ബില്‍ഡര്‍ യാസിര്‍ അറഫാത്ത് തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: ബോഡി ബില്‍ഡറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അന്തിയൂര്‍കുന്ന് വെള്ളാരത്തൊടി വീട്ടില്‍ യാസിര്‍ അറഫാത്ത് (34) ആണ് മരിച്ചത്. മിസ്റ്റര്‍ കേരള പട്ടം നേടിയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജില്ലാ, സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിയാണ് യാസിര്‍. വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയാണ് പിതാവ്.

എന്നും തല്ല് തന്നെ; ഭാര്യയുടെ ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ലോക്കോപൈലറ്റ് പൊലീസില്‍ അഭയം തേടി

ഭാര്യയുടെ ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ലോക്കോപൈലറ്റ് പൊലീസിന്റെ സഹായം തേടി. മധ്യപ്രദേശിലെ സാദനാ ജില്ലയിലാണ് സംഭവം. ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി നല്‍കിയത്.തെളിവായി ഭാര്യ തല്ലുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്. വീട്ടില്‍ ഭാര്യ അറിയാതെ ക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ തന്നെ ഹര്‍ഷിത ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ കുട്ടികളുമായി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇയാള്‍ പറയുന്നു. തന്റെ ഭാര്യ എല്ലാത്തിലും നിയന്ത്രണം വയ്ക്കുന്നുവെന്നും മാതാപിതാക്കളുമായി …

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരിപുത്രി നബീസ അന്തരിച്ചു

കാസര്‍കോട്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരി ഖദീജ ചെര്‍ക്കളത്തിന്റെ മകള്‍ നബീസ(63) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബദിയഡുക്ക മൂക്കമ്പാറ ഹംസയുടെ ഭാര്യയാണ്. പരേതരായ പൊവ്വല്‍ പികെ അബ്ദുള്ള അല്‍മാസിന്റെ മകളാണ്. മക്കള്‍: സുഹറ, മിസിരിയ, സിദ്ദീഖ്, കുബ്റ, ശിഹാബ്, സിനാന്‍ സിയാന. മരുമക്കള്‍: അഫ്സല്‍ ബംഗളൂരു, ഹനീഫ പൊവ്വല്‍, ഖൈറുന്നിസ്സ പിലാങ്കട്ട, സുലൈമാന്‍ കുമ്പടാജെ, മുഹമ്മദ് ഷയാസ് മേല്‍പറമ്പ. സഹോദരങ്ങള്‍: പിഎം മുഹമ്മദ് കുഞ്ഞി, അബ്ബാസ് എംഎ, അബ്ദുല്‍ റഹിമാന്‍ എംഎ, ഗഫൂര്‍ പികെ, …

യൂട്യൂബറുടെ പേജിലെ പരസ്യം കണ്ട് പശുക്കളെയും എരുമകളെയും ഓര്‍ഡര്‍ ചെയ്തു; ഒരുലക്ഷം പണമയച്ച് കാത്തിരുന്ന കണ്ണൂരിലെ മുന്‍ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂര്‍: പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈനിലൂടെ കണ്ണൂരിലെ മുന്‍ പ്രവാസിയില്‍ നിന്നും പണം തട്ടി.ഒരു ലക്ഷം രൂപയാണ് മട്ടന്നൂര്‍ കുമ്മാനം സ്വദേശി റഫീഖില്‍ നിന്ന് വ്യാജ സംഘം തട്ടിയെടുത്തത്. പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.‘ഇത്തിരി തേങ്ങാ പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും’ രാജസ്ഥാനിലെ യൂട്യൂബറുടെ പേജിലെ പരസ്യം കണ്ടാണ് റഫീഖ് പത്ത് പശുക്കളെയും രണ്ട് എരുമകളെയും ഓര്‍ഡര്‍ ചെയ്തത്. 5.6 ലക്ഷത്തിന് കാരാറുണ്ടാക്കി. …

കാറില്‍ ഹാഷിഷ്; വീട്ടില്‍ നടത്തിയ പരിശോധനയിലും ഹാഷിഷ് കണ്ടെത്തി; കര്‍ണാടക സ്വദേശി കലന്തര്‍ ഷാഫി അറസ്റ്റില്‍

കാസര്‍കോട്: കാറിലും വീട്ടിലും സൂക്ഷിച്ച 450 ഗ്രാം ഹാഷിഷ് എക്‌സൈസ് പിടികൂടി. ഒരാള്‍ പിടിയിലായി. ഒരാള്‍ ഓടിപ്പോയി. കര്‍ണാടക കന്യാന മടകുഞ്ച സ്വദേശിയും മണ്ണംകുഴി തെക്കകുന്ന് താമസക്കാരനുമായ കലന്തര്‍ ഷാഫി(30)യെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ റെയ്ഡിലാണ് ഹാഷിഷ് പിടികൂടിയത്. മണ്ണംകുഴി തേക്കേക്കുന്ന് നടന്ന വാഹന പരിശോധനയില്‍ സ്വിഫ്റ്റ് കാറില്‍ 130 ഗ്രാം ഹാഷിഷ് കണ്ടെത്തുകയായിരുന്നു. പരിശോധന …

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികളടക്കം 5 പേര്‍ മരിച്ചു; മരിച്ചവരില്‍ പ്രതിശ്രുതവരനും വധുവും, ജൂണില്‍ വിവാഹം നടക്കാനിരിക്കെ വില്ലനായി അപകടം

മദീന: വയനാട് സ്വദേശികളടക്കം അഞ്ച് പേര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു നിസി ദമ്പതികളുടെ മകള്‍ ടിന ബിജു(26), അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ അഖില്‍ അലക്‌സ്(27) എന്നിവരും മറ്റു മൂന്നുപേരുമാണ് അപകടത്തില്‍ മരിച്ചത്. നഴ്‌സുമാരായ ടീനയുടെയും അഖിലിന്റെയും വിവാഹം ജൂണില്‍ നടക്കാനിരിക്കേയായിരുന്നു അപകടം. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്നും അല്‍ ഉല സന്ദര്‍ശനത്തിനായി പോവുന്നതിന് പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് …

കാട്ടിപ്പാറയില്‍ വയോധികന്‍ വിഷം കഴിച്ചു മരിച്ച നിലയില്‍

കാസര്‍കോട്: അഡൂര്‍ കാട്ടിപ്പാറയില്‍ വയോധികന്‍ വിഷം കഴിച്ചു മരിച്ചു. കാട്ടിപ്പാറ പുതുച്ചേരിയിലെ എ. മാധവന്‍ നായര്‍(79) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഇദ്ദേഹത്തെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ചികില്‍സയിലിയിരിക്കെ ഏഴുമണിയോടെ മരിച്ചു. മാനസീക വിഷമം കാരണമാണ് വിഷം കഴിച്ചതെന്ന് പൊലീസ് പറയുന്നു. സിപിഎം കാട്ടിപ്പാറ ബ്രാഞ്ച് അംഗമാണ്. ഭാര്യ: മുങ്ങത്ത് സരോജിനി. മക്കള്‍: എം. ശ്രീജ, എം. രതീഷ്. മരുമക്കള്‍: രാജന്‍ മാനടുക്കം, ടി. പ്രിയ. സഹോദരി: കമ്മാടത്തുവമ്മ(നെച്ചിപ്പടുപ്പ്).

വിദ്യ മരിച്ചത് അലമാര ദേഹത്ത് വീണല്ല; ഇരുപത്തിരണ്ടുകാരിയുടെ മരണം ദുരഭിമാനക്കൊല; ഇതര ജാതിയില്‍പെട്ട യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ചെന്നൈ: തമിഴ് നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുപ്പൂര്‍ ജില്ലയില്‍ ഇരുപത്തിരണ്ടുകാരിയുടെ മരണം കൊപാതകം. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാര്‍ച്ച് 30 നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ശരവണകുമാറിനെ (24) കാമനായ്ക്കന്‍പാളയം പൊലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ വെണ്‍മണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയുടെ മരണം പോലീസ് അന്വേഷിച്ചത്. മാര്‍ച്ച് 30 നാണ് പരുവൈയിലെ വീട്ടില്‍ ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ പോയപ്പോള്‍ അലമാര ദേഹത്ത് വീണു …

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ, വീഡിയോ എടുത്ത് വിവരം നൽകിയ ആൾക്ക് മന്ത്രിയുടെ പാരിതോഷികം

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് സിനിമ പിന്നണി ​ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി.കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. …

റാണിപുരത്ത് വീണ്ടും കാറിൽ സാഹസിക യാത്ര; കർണാടക സ്വദേശിക്കെതിരെ കേസ്

കാസർകോട്: റാണിപുരത്ത് വീണ്ടും കാറിൽ സാഹസിക യാത്ര. കർണാടക സ്വദേശിക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ്‌ റാണിപുരത്ത് വച്ച് കാറിന്റെ ഡിക്കിയിൽ ഇരുന്ന് സാഹസിക യാത്ര നടത്തിയത്. സുള്ള്യ അജ്ജാവര സ്വദേശി സതീഷ് കെ (26) ന്റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്റ്റർ വാഹനമായ സിസ്റ്റ് കാറിലാണ് സാഹസിക പ്രകടനം കാഴ്ചവച്ചത്. വലിയ ശബ്ദത്തിൽ പാട്ട് വച്ചും ഡിക്കി തുറന്ന് യാത്ര ചെയ്തുമാണ് സഹസിക യാത്ര നടത്തിയത്. വന സംരക്ഷണ സമിതി പ്രവർത്തകർ നൽകിയ വിവരമനുസരിച്ച് നാട്ടുകാരുടെ …