കാൽകോടിക്ക് കച്ചവടം ഉറപ്പിച്ചു, ആന്ധ്രയിൽ നിന്ന് ഇരുതലമൂരിയെ പയ്യന്നൂരിൽ എത്തിച്ചു; മട്ടലായി സ്വദേശി അടക്കം അഞ്ചുപേർ വനം വകുപ്പിന്റെ പിടിയിലായി
കണ്ണൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വിൽക്കാൻ കൊണ്ടുവന്ന ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍. തൃക്കരിപ്പൂർ സ്വദേശി ടി പി പ്രദീപൻ( 49 ), പിലിക്കോട് മട്ടലായി സ്വദേശി എം മനോജ്( 30 ), വെള്ളൂർ പഴയതെരു സ്വദേശി കെ ഭികേഷ്, ആന്ധ്ര സ്വദേശികളായ നവീൻ, ചന്ദ്രശേഖർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്.പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നുമാണ് ഇവരെ …