15 കാരിക്ക് വയറുവേദന; ആശുപത്രിയിൽ നടന്ന പരിശോധനയിൽ എട്ടു മാസം ഗർഭിണി, പീഡിപ്പിച്ച 55 കാരൻ പിടിയിൽ, ഗർഭം മറച്ചുവച്ച വീട്ടുകാർക്കെതിരെയും കേസ്

കൊച്ചി: എറണാകുളം വാഴക്കുളത്ത് 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. തുടർന്ന് വാഴക്കുളം ചെമ്പറക്കി സ്വദേശി രാജനെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 2024 ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും തീയതിക്കും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം ഗർഭം മറച്ചുവെച്ച വീട്ടുവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page