സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികളടക്കം 5 പേര്‍ മരിച്ചു; മരിച്ചവരില്‍ പ്രതിശ്രുതവരനും വധുവും, ജൂണില്‍ വിവാഹം നടക്കാനിരിക്കെ വില്ലനായി അപകടം

മദീന: വയനാട് സ്വദേശികളടക്കം അഞ്ച് പേര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു നിസി ദമ്പതികളുടെ മകള്‍ ടിന ബിജു(26), അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ അഖില്‍ അലക്‌സ്(27) എന്നിവരും മറ്റു മൂന്നുപേരുമാണ് അപകടത്തില്‍ മരിച്ചത്. നഴ്‌സുമാരായ ടീനയുടെയും അഖിലിന്റെയും വിവാഹം ജൂണില്‍ നടക്കാനിരിക്കേയായിരുന്നു അപകടം. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്നും അല്‍ ഉല സന്ദര്‍ശനത്തിനായി പോവുന്നതിന് പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ കത്തിയെരിഞ്ഞിരുന്നതായാണ് വിവരം. ജൂണ്‍ 16ന് ടീനയും അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുക ആയിരുന്നു. കല്യാണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് യുവാവ് കൊല്ലപ്പെട്ടത് തലയുടെ പിന്‍ഭാഗത്ത് കഴുത്തോട് ചേര്‍ന്ന് ശക്തമായി അടിയേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; രക്ഷപ്പെടുന്നതിനിടയില്‍ പിടിയിലായവരടക്കം 11 പേരെ ചോദ്യം ചെയ്യുന്നു

You cannot copy content of this page