മത്സ്യബന്ധത്തിനിടെ പക്ഷാഘാതം, കടലിൽ കഴിഞ്ഞത് മൂന്നുദിവസം, ബേക്കൽ സ്വദേശി സലോമനെ ജീവിതതീരത്ത് എത്തിച്ച് രക്ഷാപ്രവർത്തകർ

കാസർകോട്: മീൻപിടിക്കുന്നതിനിടെ പക്ഷാഘാതംവന്ന് കടലിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായത് കോസിൽ പൊലീസും തീരത്തെ രക്ഷാപ്രവർത്തകരും. പക്ഷാഘാതം വന്ന് തളർന്ന ബേക്കൽ പള്ളിക്കര സ്വദേശി സലോമ നെ(40)യാണ് എട്ടുമണിക്കൂറോളം പണിപ്പെട്ട് തീരത്ത് എത്തിച്ചത്. രണ്ടാഴ്ച മുമ്പാണ് സലോമൻ കോഴിക്കോട്ടെ എയ്ഞ്ചൽ ഫാത്തിമ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. മൂന്ന് ദിവസം മുമ്പാണ് പക്ഷാഘാതം സലോമനെ പ്രതിസന്ധിയിലാക്കിയത്. ഒരുവശം തളർന്ന് അവശനായിരുന്നു. ഈ വിവരം ബുധനാഴ്ച്‌ച വൈകിട്ട് ഹാം റേഡിയോ വഴിയാണ് പുറംലോകമറിഞ്ഞത്. ഹോം റേഡിയോ ഉടമയായ റോണിയുടെ സഹായത്തോടെ ബോട്ടിന്റെ ലൊക്കേഷൻ കണ്ടെത്തി. വിവരം ലഭിച്ചതിനുപിന്നാലെ സലോമനെ രക്ഷപ്പെടുത്താൻ ഫിഷറിസ് രക്ഷാബോട്ടിൽ ഹൊസ്‌ദുർഗ് എസ്ഐ സെയ്‌ഫുദ്ദീന്റെ നേതൃത്വ ത്തിൽ വൈകിട്ട് നാലിന് രക്ഷാപ്രവർത്തകർ തൈക്കട പ്പുറത്തുനിന്ന് പുറപ്പെട്ടു. രാ ത്രി 9.30ന് സലോമനെ കണ്ട ത്തി രാത്രി 12 ഓടെ പള്ളിക്കര യിലെത്തിച്ചു. എട്ടുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടു വിൽ ഉദുമയിലെ സ്വകാര്യാശു പത്രിയിലേക്കു മാറ്റി. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. സിവിൽ പൊലീസ് ഓഫീസർ ശരത് കുമാർ, റെസ്ക്യുഗാർഡ് സേതു, ശിവൻ, ഡ്രൈവർ ഷൈജു, സതീശൻ, മാർട്ടിൻ, ശെൽവൻ, ബിജു, എന്തോനി സ് സതീശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page