എന്നും തല്ല് തന്നെ; ഭാര്യയുടെ ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ലോക്കോപൈലറ്റ് പൊലീസില്‍ അഭയം തേടി

ഭാര്യയുടെ ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ലോക്കോപൈലറ്റ് പൊലീസിന്റെ സഹായം തേടി. മധ്യപ്രദേശിലെ സാദനാ ജില്ലയിലാണ് സംഭവം. ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി നല്‍കിയത്.
തെളിവായി ഭാര്യ തല്ലുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്. വീട്ടില്‍ ഭാര്യ അറിയാതെ ക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ തന്നെ ഹര്‍ഷിത ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ കുട്ടികളുമായി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇയാള്‍ പറയുന്നു. തന്റെ ഭാര്യ എല്ലാത്തിലും നിയന്ത്രണം വയ്ക്കുന്നുവെന്നും മാതാപിതാക്കളുമായി സഹകരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ലോകേഷ് പറയുന്നു. സുഹൃത്തുകളെ അകറ്റി, വീട്ടില്‍ ആരും വരാന്‍ സമ്മതിക്കില്ല, വീടു ജോലികള്‍ ചെയ്യാന്‍ സഹായിക്കില്ല എന്നെല്ലാം ലോകേഷ് ആരോപിക്കുന്നുണ്ട്.
ഒടുവില്‍ സഹിക്കെട്ടാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് ഇദ്ദേഹം പറയുന്നു. മെന്‍സ് റൈറ്റ് ഗ്രൂപ്പ് ഈ വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായിരിക്കുകയാണ്. ഭാര്യയ്ക്കൊപ്പം ഭാര്യാ മാതാവും ഇയാളെ ഉപദ്രവിക്കുന്നത് പുറത്ത് വന്ന വീഡിയോയിലുണ്ട്.
2023 ജൂണിലാണ് മാഞ്ചി റായ്ക്വാദിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭാര്യയും അമ്മായിയമ്മയും സഹോദരീഭര്‍ത്താവും പണവും ആഭരണങ്ങളും ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page