യൂട്യൂബറുടെ പേജിലെ പരസ്യം കണ്ട് പശുക്കളെയും എരുമകളെയും ഓര്‍ഡര്‍ ചെയ്തു; ഒരുലക്ഷം പണമയച്ച് കാത്തിരുന്ന കണ്ണൂരിലെ മുന്‍ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂര്‍: പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈനിലൂടെ കണ്ണൂരിലെ മുന്‍ പ്രവാസിയില്‍ നിന്നും പണം തട്ടി.
ഒരു ലക്ഷം രൂപയാണ് മട്ടന്നൂര്‍ കുമ്മാനം സ്വദേശി റഫീഖില്‍ നിന്ന് വ്യാജ സംഘം തട്ടിയെടുത്തത്. പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
‘ഇത്തിരി തേങ്ങാ പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും’ രാജസ്ഥാനിലെ യൂട്യൂബറുടെ പേജിലെ പരസ്യം കണ്ടാണ് റഫീഖ് പത്ത് പശുക്കളെയും രണ്ട് എരുമകളെയും ഓര്‍ഡര്‍ ചെയ്തത്. 5.6 ലക്ഷത്തിന് കാരാറുണ്ടാക്കി. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കാനും ബാക്കി തുക പശുക്കളെ വീട്ടിലെത്തിക്കുമ്പോള്‍ നേരിട്ട് നല്‍കാമെന്നുമായിരുന്നു കരാര്‍. രാജസ്ഥാനിലെ വില്‍പനക്കാരന്‍ തന്റെ ആധാര്‍, പാന്‍കാര്‍ഡ്, പശുക്കളുടെ ഫോട്ടോ എന്നിവ അയച്ച് കൂടുതല്‍ വിശ്വാസം നേടിയെടുത്തു. കരാര്‍ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിള്‍ പേ വഴിയും അയച്ചു നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ പശുക്കള്‍ വീട്ടിലെത്തിക്കുമെന്ന് വില്‍പനക്കാരന്‍ വാട്‌സാപ് സന്ദേശത്തില്‍ അറിയിച്ചു. കൂടാതെ പശുക്കളെ കയറ്റി അയക്കുന്ന വിഡിയോവും അയച്ചു നല്‍കി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പശുക്കളെത്തിയില്ല. തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായ റഫീഖ് പൊലീസിനെ സമീപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page