ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഭിക്ഷ യാചന; നാട്ടുകാർക്ക് സംശയം, 4 പെൺകുട്ടികളെ പൊക്കി പൊലീസ്
ലഖ്നൗ: ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഭിക്ഷ യാചിച്ച നാല് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ബല്ലിയ ജില്ലയിലാണ് സംഭവം. പ്രദേശവാസികളുടെ വിവരത്തെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ ചോദ്യം ചെയ്തുവരികയാണ്. ബല്ലിയയിലെ ബല്ലിയ-സിക്കന്ദര്‍പൂര്‍ ദേശീയ പാതയില്‍ വാഹനയാത്രികരില്‍ നിന്നും വഴിയാത്രക്കാരില്‍ നിന്നുമാണ് ഇവർ പണം ചോദിച്ചത്. പെണ്‍കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനൊപ്പം കൈയ്യിലുണ്ടായിരുന്ന രസീത് പോലുളളയൊന്ന് യാത്രക്കാരെ കാണിച്ചാണ് പണം കൈക്കലാക്കിയത്. പണം അഭ്യര്‍ത്ഥിക്കുന്നതിന് പുറമെ പെണ്‍കുട്ടികള്‍ പത്ത് രൂപ നിരക്കിലുള്ള ബുക്ക്‌ലെറ്റുകളും വില്‍പ്പന നടത്തുന്നുണ്ട്. …