വീടും ഭക്ഷണശാലയും ബുൾഡോസർ ഉപയോഗിച്ചു തകർത്തു; പീഡന കേസിലെ മുഖ്യ പ്രതി കീഴടങ്ങി

പട്ന: ബിഹാർ മുസഫർപുറിൽ 11 വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യ പ്രതി കീഴടങ്ങി. ഇയാളുടെവീടും ഭക്ഷണശാലയും പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനു പിന്നാലെയാണ് പ്രധാന പ്രതിയായ മുകേഷ് കുമാർ റായ് കീഴടങ്ങിയത്. പെൺകുട്ടിയുടെ വീട് സന്ദർശിച്ച ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ കുറ്റവാളികൾക്കു നേരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് മുകേഷിന്റെ വീടും ധാബയും തകർത്തത്. ഇതോടെ കൂടുതൽ നടപടികൾ ഒഴിവാക്കാൻ മുകേഷ് റായ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. മേയ് 26നാണ് പെൺകുട്ടി പീഡനത്തിനി രയായത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. എന്നാൽ അവിടെ കുട്ടിക്കു കിടക്ക അനുവദിച്ചില്ല. നാലു മണിക്കൂറോളം ആംബുലൻസിൽ ചെലവഴിക്കേണ്ടി വന്ന കുട്ടി മരിച്ചു. ഇതോടെ പൊതുജനങ്ങളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഒപ്പം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചും വിമർശനമുയർന്നു. നിന്നു ശ്രദ്ധ മാറ്റാനാണ് ബുൾഡോസർ നടപടിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page