ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഭിക്ഷ യാചന; നാട്ടുകാർക്ക് സംശയം, 4 പെൺകുട്ടികളെ പൊക്കി പൊലീസ്

ലഖ്നൗ: ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഭിക്ഷ യാചിച്ച നാല് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ബല്ലിയ ജില്ലയിലാണ് സംഭവം. പ്രദേശവാസികളുടെ വിവരത്തെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ ചോദ്യം ചെയ്തുവരികയാണ്. ബല്ലിയയിലെ ബല്ലിയ-സിക്കന്ദര്‍പൂര്‍ ദേശീയ പാതയില്‍ വാഹനയാത്രികരില്‍ നിന്നും വഴിയാത്രക്കാരില്‍ നിന്നുമാണ് ഇവർ പണം ചോദിച്ചത്. പെണ്‍കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനൊപ്പം കൈയ്യിലുണ്ടായിരുന്ന രസീത് പോലുളളയൊന്ന് യാത്രക്കാരെ കാണിച്ചാണ് പണം കൈക്കലാക്കിയത്. പണം അഭ്യര്‍ത്ഥിക്കുന്നതിന് പുറമെ പെണ്‍കുട്ടികള്‍ പത്ത് രൂപ നിരക്കിലുള്ള ബുക്ക്‌ലെറ്റുകളും വില്‍പ്പന നടത്തുന്നുണ്ട്. സാമ്പത്തികമായി സ്ഥിരതയുള്ള പശ്ചാത്തലമുള്ളവരാണെന്ന സംശയത്തിൽ പ്രദേശവാസികള്‍ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഗുജറാത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെന്നും ബല്ലിയ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ധരംശാലയിലാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടികളുടെ കൈവശം ആധാര്‍കാര്‍ഡ് ഉണ്ട്. ഇതുപയോഗിച്ച് ധരംശാലയില്‍ താമസം ശരിയാക്കിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തെന്ന സംശയത്തിലാണ് പൊലീസിന്. ഗുജറാത്തില്‍ നിന്നും 1,400 കിലോ മീറ്റര്‍ അകലെയുള്ള ബല്ലിയില്‍ എത്തി പെണ്‍കുട്ടികള്‍ ഭിക്ഷ യാചിച്ചതാണ് പൊലീസില്‍ കൂടുതല്‍ സംശയം ജനിപ്പിച്ചത്. പെണ്‍കുട്ടികള്‍ വിട്ടീല്‍ നിന്നും ഒളിച്ചോടിയതാണെന്ന സംശയവും പൊലീസിനുണ്ട്. ഇവരുടെ രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page