റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ വിജയം; ആഘോഷത്തിനിടെ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ആദ്യ ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ആഘോഷത്തിനിടെ, കര്‍ണാടകയില്‍ 25 കാരനായ ആരാധകന്‍ കുഴഞ്ഞുവീണുമരിച്ചു. ബെലഗാവി മുദലഗിയിലെ മഞ്ചുനാഥ് ഇരപ്പ കുംബാര ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അവരാഡി ഗ്രാമത്തിലെ സാങ്കൊള്ളി രായണ്ണ സര്‍ക്കിളില്‍ വിജയാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഇദ്ദേഹത്തെ മഹാലിംഗപൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്ത ക്രിക്കറ്റ് ആരാധകനായ മഞ്ചുനാഥ് ഫൈനല്‍ മത്സരം കാണാന്‍ അദ്ദേഹം നാട്ടില്‍ ഒരു വലിയ എല്‍ഇഡി സ്‌ക്രീന്‍ …

ദമ്പതികളുറങ്ങുന്ന കിടപ്പുമുറിയില്‍ രാത്രി പേടിപ്പെടുത്തുന്ന ശബ്ദം; പ്രേതബാധയെന്ന് കരുതി; സിസിടിവിയില്‍ ആളെ കണ്ടപ്പോള്‍

അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള പോര് പല കുടുംബങ്ങളിലും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. കൊല്‍ക്കത്തയിലെ വിചിത്രമായ അമ്മായിയമ്മ- മരുമകള്‍ പ്രശ്‌നത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ദമ്പതികള്‍ കിടന്നുറങ്ങുന്ന മുറിയില്‍ രാത്രി കാലങ്ങളില്‍ സ്ഥിരമായി എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. ആദ്യം കരുതിയത് പ്രേതബാധയാണ് എന്നായിരുന്നു. എന്താണ് യഥാര്‍ഥ കാരണമെന്ന് കണ്ടുപിടിക്കാനായി മരുമകള്‍ ആരുമറിയാതെ മുറിയില്‍ ഒരു സിസിടിവി സ്ഥാപിച്ചു. അതിലെ ദൃശ്യങ്ങള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ കണ്ടത് രാത്രിയില്‍ പതിവായി മുറിക്കുള്ളില്‍ കയറി എന്തൊക്കെയോ പറഞ്ഞ് തിരിച്ചുപോകുന്ന അമ്മായിയമ്മയെ.സി ടിവി ദൃശ്യങ്ങളില്‍ …

ചന്തേര എസ്‌.ഐ കെപി സതീഷ് കുമാറിന്റെ പിതാവ് കെ.വി കുമാരന്‍ അന്തരിച്ചു

കാസര്‍കോട്: ചന്തേര പ്രിന്‍സിപ്പല്‍ എസ്‌.ഐ കെപി സതീഷ് കുമാറിന്റെ പിതാവ് കയ്യൂരിലെ കെവി കുമാരന്‍(80) അന്തരിച്ചു. രാവിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരക ക്ലബില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം നടന്നു. ഭാര്യ: പത്മിനി. മറ്റുമക്കള്‍: കെപി സജീഷ്(സി.ആര്‍.പി.എഫ്), സനിത(ബളാല്‍). മരുമക്കള്‍: ദിവ്യശ്രീ(പടന്നക്കാട്), അജിഷ(പടന്നക്കാട്), മുരളി(ഗള്‍ഫ്). സഹോദരങ്ങള്‍: നാരായണി, പരേതരായ ഗോവിന്ദന്‍, ചെറിയമ്പു, ബാലന്‍, കരുണാകരന്‍, കുഞ്ഞിക്കണ്ണന്‍.

കാരവല്‍ ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി; അധികൃതരുടെ കണ്ണുതുറന്നു, അടിഭാഗം തകര്‍ന്ന് അപകടാവസ്ഥയിലായ കട്ടത്തടുക്കയിലെ വൈദ്യുതത്തൂണ്‍ മാറ്റി സ്ഥാപിച്ചു

കാസര്‍കോട്: കട്ടത്തടുക്കയിലെ അടിഭാഗം തകര്‍ന്ന് അപകടാവസ്ഥയിലായ വൈദ്യുതത്തൂണിന് ശാപമോക്ഷം. മരം വെട്ടിമാറ്റി തകര്‍ന്ന വൈദ്യുത തൂണ്‍ മാറ്റി സ്ഥാപിച്ചു. തൂണിന്റെ അപകടവസ്ഥ ചൂണ്ടിക്കാട്ടി മെയ് 31ന് കാരവല്‍ ഓണ്‍ലൈനും പത്രവും വാര്‍ത്ത നല്‍കിയിരുന്നു. സംഭവം ചര്‍ച്ചായതോടെ ചൊവ്വാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി അധികൃതരെത്തി മാറ്റിസ്ഥാപിക്കുകയായിരുന്നു. അടിഭാഗം തകര്‍ന്ന കോണ്‍ക്രീറ്റ് തൂണിനെ സമീപത്തെ മരമാണ് താങ്ങി നിര്‍ത്തിയിരുന്നത്. നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന സ്ഥലത്താണ് അപകടാവസ്ഥയുണ്ടായിരുന്നത്. തൂണ്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സേനാ നേതാവ് കട്ടത്തടുക്കയിലെ ഷുക്കൂര്‍ കാണാജെ സീതാംഗോളി …

നടന്‍ രാജേഷ് അഴീക്കോടന്റെ മാതാവ് കെ പത്മിനി അമ്മ അന്തരിച്ചു

കാസര്‍കോട്: സിനിമാ നടനും നാടകപ്രവര്‍ത്തകനുമായ ബളാലിലെ രാജേഷ് അഴീക്കോടന്റെ മാതാവ് കെ പത്മിനി അമ്മ(75) അന്തരിച്ചു. ചലചിത്ര നിര്‍മാതാവും കര്‍ഷകനുമായിരുന്ന അഴീക്കോടന്‍ കൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. മറ്റുമക്കള്‍: രാജശ്രീ, രാമകൃഷ്ണന്‍. മരുമക്കള്‍: ശശികുമാര്‍, ജ്യോതി രാജേഷ്, അമതാ രാമകൃഷ്ണന്‍.

കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു

കണ്ണൂർ: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.തൃശൂര്‍ പൊയ്യ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ മരിച്ചത്. മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം.പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ മുങ്ങിത്താഴുകയായിരുന്നു.നീന്തലറിയാത്ത അഭിമന്യുവിനെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കി വരികയായിരുന്നു. പൊയ്യ ഓലിപ്പറമ്പില്‍ സുഭാഷിന്റെയും മിനിയുടെയും ഏക മകനാണ്.മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലക്ക് കൊണ്ടുപോകും.

ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; കാസർകോട് ഉൾപ്പെടെ 7 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. ശകതമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്ക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, കർണാടക, …

നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തി; ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം

കൊച്ചി: നടി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസ് എടുത്ത് …

മുട്ടക്കറി ഉണ്ടാക്കിയില്ല, ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

ഭുവനേശ്വർ: മുട്ടക്കറി ഉണ്ടാക്കാത്തതിനു 41 വയസ്സുകാരിയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ഒഡിഷയിലെ മായുർഭഞ്ച് ജില്ലയിലെ കുടിലിങ് ഗ്രാമത്തിലാണ് സംഭവം. ബസന്തിയെയാണ് ഭർത്താവ് ലാമ ഭാസ്കി(55) കൊലപ്പെടുത്തിയത്. ഉച്ചഭക്ഷണത്തിനു മുട്ടക്കറി ഉണ്ടാക്കാത്തതിൽ പ്രകോപിതനായ ഇയാൾ പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ബസന്തിയുടെ അമ്മയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റസമ്മതം നടത്തി.

വീട്ടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന കുട്ടിയെ ചെന്നായ്ക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ലക്നൗ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 2 വയസ്സുകാരനെ ചെന്നായ്ക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബഹ്റായിച്ചിലാണ് സംഭവം. ഗാദമാർ കലൻ ഗ്രാമത്തിലെ പ്രമോദ്, കുശ്ബു ദമ്പതികളുടെ മകനായ ആയുഷാണ് കൊല്ലപ്പെട്ടത്. കരിമ്പ് പാടത്തിൽ ആയുഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മകനെ 3 ചെന്നായ്ക്കൾ എടുത്തു കൊണ്ടുപോയതായി മാതാപിതാക്കൾ പറയുന്നു. തങ്ങൾ ഇവയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പിറ്റേന്ന് കരിമ്പ് പാടത്തു നിന്നു മൃതദേഹം ലഭിച്ചതായും ഇവർ പറയുന്നു. വനം വകുപ്പ് നടത്തിയ ഡ്രോൺ പരിശോധനയിൽ ചെന്നായ്ക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിൽ …

ബിഎംഡബ്ല്യു വേണമെന്ന് മകന്‍, സിഫ്റ്റ് ഡിസൈര്‍ വാങ്ങാനേ തരമുള്ളുവെന്ന് കര്‍ഷകനായ പിതാവ്; വാശി പിടിച്ച മകന്‍ ഒടുവിൽ ജീവനൊടുക്കി

ഹൈദരാബാദ്: പിതാവ് ബിഎംഡബ്ല്യു കാര്‍ വാങ്ങിക്കൊടുക്കാത്തതിനെത്തുടർന്ന് 21കാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം നടന്നത്. ബൊമ്മ ജോണിയെന്ന യുവാവാണ് മരിച്ചത്. മെയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് വാശിപിടിച്ചിരുന്നു. കര്‍ഷകനായ പിതാവ് തന്റെ കയ്യില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിത്തരാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് മകന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം പഠനം നിർത്തിയ ബൊമ്മ ജോണി അന്നുമുതൽ വെറുതെ ഇരിക്കുകയായിരുന്നുവെന്നും പിതാവ് കങ്കയ്യ തന്റെ …

തൊണ്ടിമുതലായ 17,000 രൂപയുടെ സൈക്കിൾ കടത്തി: പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: തൊടുപുഴയിൽ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിൾ കടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാളിയാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ജയ്മോന് എതിരെയാണ് നടപടി. കാരിക്കോട് സ്വദേശിയുടെ വീട്ടിൽ നിന്നു മോഷണം പോയ റബർഷീറ്റും 17,000 രൂപ വിലയുള്ള സ്പോർട്സ് സൈക്കിളും കോടതിയാണ് തൊടുപുഴ പൊലീസിനെ സൂക്ഷിക്കാൻ ഏൽപിച്ചത്. മേയ് 18ന് സൈക്കിൾ കാണാതായി. മോഷണ വസ്തുക്കൾ തിരികെ ലഭിക്കാൻ ഉടമ കോടതിയെ സമീപിച്ചതോടെയാണ് സൈക്കിൾ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ …

ക്രിക്കറ്റ് മത്സരത്തിനിടെ ബോൾ നെഞ്ചിൽ കൊണ്ടു; 12 വയസ്സുകാരൻ മരിച്ചു

ഫിറോസാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽകൊണ്ട 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഫ്യൂച്ചർ ക്രിക്കറ്റ് അക്കാദമിയിലാണ് അപകടം നടന്നത്. ഗർഹി റാഞ്ചൂർ സ്വദേശി സുരേന്ദ്രസിങ്ങിന്റെ മകൻ അൻഷ്(12) ആണ് മരിച്ചത്. തിങ്കളാഴ്ച ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ അൻഷ് ബാറ്റ് ചെയ്യുകയായിരുന്നു. 4 റൺസ് നേടിയ ശേഷം അടുത്ത ബോൾ കുട്ടിയുടെ നെഞ്ചിൽ കൊണ്ടു. വേദന കാരണം നിലത്തുവീണ കുട്ടിയുടെ ബോധം നഷ്ടമായി. പരിശീലകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ …

നഷ്ടപ്പെട്ട സ്വർണ്ണമാല ഉടമസ്ഥനു തിരിച്ചു നൽകി ചൗക്കിയിലെ ഓട്ടോ ഡ്രൈവർ

കാസർകോട്: നഷ്ടപെട്ട സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി ചൗകിയിലെ ഓട്ടോഡ്രൈവർ മാതൃകയായി. ശാസ്തനഗറിലെ റഷീദയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ചൊവ്വാഴ്ച രാവിലെ നഷ്ടപെട്ടത്. മാല റോഡിൽ നിന്നും വീണ്കിട്ടിയ ചൗക്കിയിലെ ഓട്ടോ ഡ്രൈവർ സുലൈമാൻ ചൗക്കിഓട്ടോ സ്റ്റാൻഡ് കൂട്ടായ്‌മയുടെ സഹായത്തോടെ മാലയുടെ ഉടമയെ കണ്ടെത്തി. ഉച്ചയോടെ ചൗക്കി ഓട്ടോ കുട്ടായ്മ്മ പ്രസിഡന്റ് ഉദയൻ ഭാരവാഹി ബിജു എന്നിവരുടെ കൂടെ സുലൈമാൻ കാസർകോട് ടൗൺ സ്റ്റേഷനിൽ എത്തി പൊലീസിന്റെ സാന്നിധ്യത്തിൽ സ്വർണമാല ഉടമയ്ക്ക് കൈമാറി.

കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 5 മരണം, കേരളത്തിൽ ഒരു മരണം, ആകെ കേസുകൾ 4000 കടന്നു

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി 5 പേർ മരിച്ചു. കേരളത്തിൽ ഒരു മരണം. 80 വയസ്സുള്ള ആളാണ് മരിച്ചത്. മഹാരാഷ്ട്രയിൽ രണ്ടും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒന്ന് വീതവും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാജ്യത്ത് ആകെ കേസുകൾ 4000 കടന്നു. 4026 പേർക്കാണ് നിലവിൽ കോവിഡ് ബാധയുള്ളത്. കേരളത്തിൽ 1416 സജീവ കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പുതിയ കേസുകളുണ്ടായി. ഗുജറാത്തിലും കർണാടകയിലും കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. ഒമിക്രോൺ വകഭേദങ്ങളാണ് രോഗവ്യാപനം വർധിക്കാൻ …

വിചിത്രമായ മുറിപ്പാടുകൾ, വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റ് മരണം; അജ്ഞാത ജീവിയുടെ കടിയേറ്റ് 6 പേർ മരിച്ചു

ഭോപ്പാൽ: അജ്ഞാത ജീവിയുടെ കടിയേറ്റ് പേവിഷബാധിതരായി രണ്ടാഴ്ചയ്ക്കിടെ 6 പേർ മരിച്ചു. മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ ലിമ്പായ് ഗ്രാമത്തിലാണ് സംഭവം. അജ്ഞാത ജീവിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.മേയ് 5നാണ് ജീവിയുടെ അക്രമണം നടന്നത്. പുലർച്ചെ ഒന്നിനും 5നും ഇടയിൽ ഉറങ്ങി കിടന്നവർ ഉൾപ്പെടെ 17 പേരെ ജീവി അക്രമിക്കുകയായിരുന്നു. മുറ്റം അടിച്ചു വാരുന്ന ഒരാളുടെ ദേഹത്തേക്ക് ചാടി വീണു കടിച്ചു. കടിയേറ്റ 17 പേർക്കും പിറ്റേന്ന് തന്നെ വാക്സീൻ നൽകിയിരുന്നു. എന്നാൽ മേയ് 23നും ജൂൺ 2നും …

ദുരഭിമാനക്കൊലയെന്ന് സൂചന; പാക്കിസ്താനിൽ 17 വയസ്സുകാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ബന്ധു വെടിവച്ചു കൊന്നു

ഇസ്ലാമാബാദ്: പാക്കിസ്താനിൽ 17 വയസ്സുകാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ സന യൂസഫാണ് മരിച്ചത്. ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തോളം പേർ ഇവരെ പിന്തുടരുന്നുണ്ട്. സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസ അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്.അടുത്ത ബന്ധുവാണ് സനയെ കൊലപ്പെടുത്തിയതെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.വീടിനുള്ളിൽ സനയുമായി സംസാരിച്ചതിനു ശേഷമാണ് വെടിയുതിർത്തത്. ഒട്ടേറെ തവണ വെടിവച്ചതിനു ശേഷം അക്രമി …

മാപ്പു പറയില്ലെന്ന നിലപാട് കോടതിയിലും ആവർത്തിച്ച് കമൽഹാസൻ; തഗ് ലൈഫ് ജൂൺ 5ന് കർണാടകയിൽ റിലീസ് ചെയ്യില്ല

ബെംഗളൂരു: മണിരത്നം സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം തഗ് ലൈഫ് ജൂൺ 5ന് കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി. സിനിമ കർണാടകയിൽ നിരോധിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കമൽ മാപ്പു പറയണമെന്ന് കർണാടക ഹൈക്കോടതി ആവർത്തിച്ചു. എന്നാൽ ഇതിനു തയാറല്ലെന്നും സിനിമ 5ന് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് നിർബന്ധമില്ലെന്നും കമൽഹാസൻ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് ജൂൺ 10ന് കോടതി വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഫിലം ചേംബറിനും കോടതി നോട്ടിസ് അയച്ചു.തമിഴ് ഭാഷയിൽ …