കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ രേഖകളില്ലാത്ത 9,98,500 രൂപ പിടിച്ചെടുത്തു; മുളിയാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ രേഖകളില്ലാത്ത പണവുമായി മുളിയാര്‍ സ്വദേശിയായ യുവാവ് പിടിയില്‍. മുളിയാര്‍ കലന്തര്‍ മന്‍സിലിലെ ഷെയ്ഖ് ആരിഫില്‍ നിന്നാണ് 9,98,500 രൂപ പിടിച്ചെടുത്തത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ കെമു ടീമിനോടോപ്പം സംയുക്തമായി നടത്തിയ പതിവ് വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍നടപടികള്‍ക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. കെമു പ്രിവന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, …

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം

തിരുവനന്തപുരം: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമര്‍പ്പണമാണു ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകല്‍പന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും. ആശംസകള്‍ കൈമാറിയും നമസ്‌കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌കാരം.ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.

തലയില്ലാതെ 17 കാരിയുടെ മൃതദേഹം, ചുരുട്ടിപിടിച്ച കയ്യില്‍ കാമുകന്‍റെ പേര്, മാതാവും അനുജനും അറസ്റ്റിൽ

മീററ്റ്: ഷീറ്റിൽ പൊതിഞ്ഞ് തലയറുത്ത നിലയിൽ 17കാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷ്ക (ആസ്ത) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തനിഷ്കയുടെ മാതാവ് രാകേഷ് ദേവിയെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തനിഷ്കയുടെ പ്രണയം അറിഞ്ഞതിനു പിന്നാലെയാണ് ദുരഭിമാനക്കൊലയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് മീററ്റിലെ കനാലിൽനിന്നു തലയറുത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പെൺകുട്ടിയുടെ ചുരുട്ടി പിടിച്ച കയ്യിൽ ഒരാളുടെ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നു. തുടർന്ന് നടത്തിയ …

കാമുകിക്കൊപ്പം ഒന്നിച്ചു കഴിയാൻ മോഷണ പരമ്പര; അടിച്ചുമാറ്റിയ ഓട്ടോയിൽ കാമുകിക്കൊപ്പം അടിപൊളി യാത്ര, പത്ത് ദിവസത്തിനിടെ 4 കേസുകള്‍; ‘പൊക്കിയത്’ ബൈക്ക് മുതൽ ഓട്ടോ വരെ

പത്തനംതിട്ട: അടിച്ചുമാറ്റിയ ഓട്ടോറിക്ഷയിൽ കാമുകിക്കൊപ്പം കുറ്റിപ്പുറത്തുനിന്ന് പത്തനംതിട്ടയിലേക്ക് യാത്ര. വരുന്നവഴി പെരുമ്പാവൂരിലെ പമ്പിൽ കയറി കള്ളത്തരം കാണിച്ച് പെട്രോളും അടിച്ചു. പത്തനംതിട്ടയിലെത്തിയപ്പോൾ കുരിശടി തകർത്ത് മോഷണം. അങ്ങനെ കാമുകിയ്‌ക്കൊപ്പം ഒന്നിച്ചു കഴിയാൻ പത്തനംതിട്ടയിലെത്തിയ കാമുകൻ 10 ദിവസത്തിനിടെ നടത്തിയത് 4 മോഷണം. കുറ്റിപ്പുറം തവനൂർ അതല്ലൂർ തൃപ്പള്ളൂർ പോയിലി വളപ്പിൽ വീട്ടിൽ അനന്തകൃഷ്ണ (21)നെയാണു പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വാഴമുട്ടത്തെ കുരിശടി മോഷണശ്രമക്കേസിൽ പിടിയിലായപ്പോഴാണ് മേയ് 20 മുതൽ 30 വരെ ഇയാൾ നടത്തിയ 3 …

പൊയിനാച്ചി തെക്കിൽ പറമ്പയിലെ കെ.കാർത്യായനി അന്തരിച്ചു

കാസർകോട്: പൊയിനാച്ചി തെക്കിൽപറമ്പ ഗവ.യുപി സ്‌കൂളിനു സമീപം പട്ട്ല തൊട്ടിയിൽ കെ.കാർത്യായനി (96) അന്തരിച്ചു. പെരുമ്പള ശൂദ്ര വാധ്യായ തറവാട്ടിലെ മുതിർന്ന അംഗമാണ്. ഭർത്താവ്: പരേതനായ കെ.ചെറിയോൻ. മക്കൾ: കെ.നാരായണൻ, കെ.ലക്ഷ്മി (‌സ്പോർട്‌സ് ഹോ സ്‌റ്റൽ, വിദ്യാനഗർ), ഗംഗാധരൻ. മരുമക്കൾ: സരോജിനി, എം.ബാലകൃഷ്‌ണൻ, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച‌.

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; സ്കൂട്ടർ ഷോറൂമിലാണ് തീപ്പിടിത്തം, തീ അണക്കാൻ 5 ഫയർഫോഴ്സ് യൂനിറ്റുകളെത്തി

തിരുവനന്തപുരം: നഗരത്തില്‍ വന്‍ തീപിടിത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. എന്താണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ എന്നാണ് വിവരം. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

70 വർഷത്തെ ലിവിങ് ടുഗദറിനു അവസാനം: 95കാരനും 90കാരിയും വിവാഹിതരായി, ആഘോഷമാക്കി മക്കൾ

ജയ്പൂർ: 70 വർഷത്തെ ലിവിങ് ടുഗെതറിനൊടുവിൽ 95കാരനും 90കാരിയും വിവാഹിതരായി. മക്കളുടെയും കൊച്ചുമക്കളും സാന്നിധ്യത്തിൽ ആഘോഷങ്ങളോടെയായിരുന്നു വിവാഹം. രാജസ്ഥാനിലെ ദുൻഗർപുർ ജില്ലയിലെ ഗാലന്ദർ ഗ്രാമത്തിലാണ് അപൂർവ വിവാഹം നടന്നത്. രാമഭായ് അങ്കാരിയും ജീവ്ലി ദേവിയുമാണ് 7 പതിറ്റാണ്ടുകൾ നീണ്ടുനിന്ന ബന്ധം പരമ്പരാഗത ആചാരങ്ങളിലൂടെ ഔപചാരികമാക്കിയത്.1950കളുടെ പകുതിയോടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത്. എന്നാൽ ആചാരപ്രകാരം ഇരുവർക്കും വിവാഹിതരാകാൻ സാധിച്ചില്ല. 4 ആൺമക്കളും 2 പെൺമക്കളും ഇവർക്കുണ്ടായി. എന്നാൽ വിവാഹം കഴിക്കണമെന്ന ആഗ്രഹം അടുത്തിടെ ഇവർ പങ്കുവച്ചു. ഇതോടെ …

ഓട്ടോ ഓടിച്ചുപോകുന്നതിനിടെ റോഡില്‍ കാട്ടാനകള്‍; വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി, ഓട്ടോ തകര്‍ത്ത് ഓടയില്‍ തള്ളി

മംഗളൂരു: കാട്ടാനകളുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ധര്‍മ്മസ്ഥലയിലെ ബൊളിയാറിനു സമീപമാണ് സംഭവം. ബൊളിയരുവില്‍ താമസിക്കുന്ന ദിനേശ് വീട്ടില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓട്ടോ ഓടിച്ചുപോകുമ്പോഴാണ് സംഭവം. വീടിനടുത്തുള്ള റോഡിലേക്ക് അടുക്കുമ്പോള്‍ പെട്ടെന്ന് കാട്ടാനകളെ റോഡില്‍ കണ്ടു. ഓട്ടോ നിര്‍ത്തിയപ്പോള്‍ ഒരു കാട്ടാന അടുത്തേക്ക് ഓടി വന്നു. പരിഭ്രാന്തനായ ദിനേശ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആനകള്‍ റിക്ഷയ്ക്ക് നേരെ ആക്രമണം നടത്തി. പൂര്‍ണ്ണമായും ചവിട്ടിത്തകര്‍ത്ത് അടുത്തുള്ള ഓടയിലെക്ക് തള്ളിയിട്ടു. പിന്നീട് …

അറ്റകുറ്റപ്പണിക്കിടെ എയര്‍ സസ്പെന്‍ഷന്‍ താഴ്ന്നു; മെക്കാനിക് ബസിനടിയില്‍ കുടുങ്ങി മരിച്ചു

കണ്ണൂര്‍: ഓട്ടോമൊബൈല്‍ മെക്കാനിക്ക് ബസിനടിയില്‍ കുടുങ്ങി മരിച്ചു. പാട്യം പാല ബസാറിലെ കൃഷ്ണഹൗസില്‍ സിവി സുകുമാരന്‍ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11. 30 ന് കുത്തുപറമ്പ് പാട്യത്തായിരുന്നു അപകടം. ടൂറിസ്റ്റ് ബസിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ബസിനടിയില്‍ കുടുങ്ങിയായിരുന്നു മരിച്ചത്. വീടിനടുത്തുതന്നെയായിരുന്നു സുകുമാരന്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നത്. അറ്റകുറ്റപണി ചെയ്യുമ്പോള്‍ കൂടെ മറ്റാരും ജോലിക്ക് ഇല്ലായിരുന്നു. എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്നതോടെ ബസിന്റെ പിറകുവശത്തെ ടയറിനും ബോഡിക്കുമിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.ശബ്ദം കേട്ട് സ്ഥലത്തെത്തിയ …

മാതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് നാലാം ക്ലാസുകാരി തൂങ്ങിമരിച്ചു

തിരുവനന്തപുരം: ശാന്തിവിളയില്‍ നാലാം ക്ലാസുകാരി തൂങ്ങിമരിച്ചു.അഹല്യ എന്ന ഒമ്പത് വയസുകാരിയാണ് വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ചത്. രാവിലെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടര്‍ന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മാതാവ് ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ പിതാവ് ശ്യാമിനൊപ്പം ആശുപത്രിയിലേക്ക് പോകാനൊരുങ്ങവെ കുട്ടി അടി തെറ്റി നിലത്ത് വീണിരുന്നു. അതിന്റെ പേരില്‍ മാതാവ് വഴക്കുപറഞ്ഞെന്നും അടി കൊടുത്തുവെന്നുമാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് കിടപ്പുമറിയുടെ വാതിയില്‍ അടച്ച …

ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് ചെര്‍ക്കള സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചെര്‍ക്കള സ്വദേശി ഖത്തറില്‍ മരിച്ചു. ചെര്‍ക്കള വെസ്റ്റിലെ ബഷീര്‍ കനിയടുക്കം(49) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 15 വര്‍ഷത്തോളമായി ഖത്തറില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും ജോലിക്കെത്തിയത്. കെഎംസിസി ചെങ്കള പഞ്ചായത്തംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. കെഎംസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മൊയ്തീന്‍ കുഞ്ഞി കനിയടുക്കത്തിന്റെയും ഖദീജയുടെയും മകനാണ്. റൈഹാനയാണ് ഭാര്യ. മക്കള്‍: …

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു.സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ എത്തിയിരുന്നില്ല. ഈ സമയത്താണ് അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ …

മുന്‍ കെപിസിസി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായിരുന്നതെന്നല ജി ബാലകൃഷ്ണന്‍ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില രാവിലെ വഷളായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയാണ്. അടൂരില്‍നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. 1998ലും 2004 ലും കെ.പി.സി.സി അധ്യക്ഷനായിരുന്നു.കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് ഗ്രാമത്തില്‍ 1931 …

പ്രസവത്തിനിടെ അമിത രക്തസ്രാവം; യുവതി മരിച്ചു, ആശുപത്രിയുടെ അനാസ്ഥയെന്നാരോപണം

സുള്ള്യ: പ്രസവത്തിനിടെ അമിതരക്തസ്രാവം മൂലം യുവതി മരിച്ചു. ബെല്‍ത്തങ്കടി നരാവി നുജോഡി മാപാല വീട്ടിലെ ശേഖര്‍ മലേകുഡിയയുടെ ഭാര്യ മധുര (29) ആണ് മരിച്ചത്. ജൂണ്‍ 2 ന് രണ്ടാമത്തെ പ്രസവത്തിനായി സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 3 ന് വൈകുന്നേരം 6.45 ന് അവര്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. രാത്രി 9 മണിയോടെ കടുത്ത രക്തസ്രാവം അനുഭവപ്പെട്ടതോടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം രാത്രി 11.30 ന് മംഗളൂരുവിലെ ലേഡി ഗോഷെന്‍ ആശുപത്രിയിലേക്ക് മാറ്റി. നാലിന് പുലര്‍ച്ചെ …

ബണ്ട്വാളിലെ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ വധം: അറസ്റ്റിലായവരുടെ എണ്ണം എട്ടായി

മംഗളൂരു: ബണ്ട്വാളില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാനെ (32) വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ശൃംഗേരിയിലെ ബെട്ടഗരെ നിവാസിയായ രവി സഞ്ജയ് (29) എന്നായാളെയാണ് ഒടുവില്‍ അറസ്റ്റുചെയ്തത്. ജൂണ്‍ നാലിനാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. ബണ്ട്വാള്‍ ശിവജി നഗര്‍ സ്വദേശികളായ പൃഥ്വിരാജ് (21), ചിന്തന്‍ (19), ബണ്ട്വാള്‍ കുരിയാല സ്വദേശി ദീപക് (21), ബഡഗബെള്ളൂരു സ്വദേശി തേജക്ഷ (24), രവിരാജ് (23), തെങ്കബെള്ളൂരുവിലെ അബിന്‍ റായ് (32), സുമത് …

നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു, ഷൈനിന്റെ കയ്യിനു പരിക്ക്‌, അപകടം ഇന്ന് പുലർച്ചെ സേലത്തിനടുത്ത്

സേലം: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഷൈനിന്‍റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്‍റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്‍റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഷൈനിന്‍റെ സഹോദരനും മധ്യത്തിലെ …

പറമ്പിൽ നിന്നും കിട്ടിയ കൂൺ പാചകം ചെയ്തു കഴിച്ചു, പിന്നാലെ ഛർദിയും ദേഹാസ്വാസ്ഥ്യവും, കോഴിക്കോട് പൂനൂരിൽ വിഷ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് വ്യാഴാഴ്ച പാകം ചെയ്തു കഴിച്ചത്. ആറുപേരും ചികിത്സയിൽ കഴിയുകയാണ്.

വന്ദേഭാരത്തിന്റെ ചൂളം വിളി കശ്മീർ താഴ്വരയിലേക്കും: ശ്രീനഗർ-കത്ര വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, സർവീസ് നാളെ മുതൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.45ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് ആദ്യ ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച മുതലാകും സർവീസ് ആരംഭിക്കുക. നിലവിൽ റോഡ് മാർഗം 6 മണിക്കൂറിലധികം വരുന്ന യാത്രയ്ക്ക് വന്ദേഭാരതിൽ 3 മണിക്കൂർ മാത്രമാകും വേണ്ടി വരിക. ആഴ്ചയിൽ 6 ദിവസം 2 വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തും. 20 …