ഫുജൈറെയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം തട്ടി അപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് കാര്‍ തട്ടിയത്. ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറയിലെ കലാ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. ഭാര്യ: ശ്രീകല മുരളി. മക്കള്‍: ഗൗതം മുരളി, ജിതിന്‍ മുരളി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page