കണ്ണൂർ: കടവത്തൂർ കല്ലാച്ചേരിക്കടവിന് സമീപം പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു. തെക്കയിൽ മുഹമ്മദ് ( 21 ) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച രാവിലെ കടവത്തൂർ ജമാഅത്ത് പള്ളിയിൽ. ഓട്ടോ ഡ്രൈവർ തെക്കയിൽ സലീമിന്റെയും ഹഫ്‌സയുടെയും മകനാണ്.







