ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം; തീര്‍ഥാടകര്‍ മിനായിലേക്ക്

മക്ക: ഹജ്ജ് തീര്‍ഥാടനത്തിന് (ദുല്‍ഹജ് എട്ട്) മിനായില്‍ തുടക്കമായി. തീര്‍ഥാടകര്‍ ഇന്ന് (ദുല്‍ഹജ് 8) മിനായിലെ കൂടാരങ്ങളില്‍ പ്രാര്‍ഥനകളില്‍ മുഴുകി രാപാര്‍ക്കും. നാളെ അറഫ സംഗമം നിര്‍വഹിക്കാന്‍ വേണ്ടിയുള്ള മാനസിക ഒരുക്കമാണ് ഇന്ന് മിനായില്‍ നടക്കുക. അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വഹിച്ച് പ്രാര്‍ഥനയോടെ തീര്‍ഥാടകര്‍ നേരം വെളുപ്പിക്കും. നാളെ പുലര്‍ച്ചെ തന്നെ തീര്‍ഥാടകര്‍ അറഫയിലേക്കു നീങ്ങും. 1,22,422 തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയത്.
ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തിലധികം മുസ്ലീംങ്ങള്‍ ഹജ്ജില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ജൂണ്‍ 5 ന് അറഫാത്ത് ദിനവും ജൂണ്‍ 7 ന് സൗദി അറേബ്യയിലും ലോകമെമ്പാടും ഈദ് അല്‍-അദ്ഹയും നടക്കും. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1.8 ദശലക്ഷം ആളുകള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാജിമാരുടെ സുരക്ഷയ്ക്കായി പുണ്യനഗരികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page