കാഞ്ഞങ്ങാട് പോളിടെക്‌നിക് റോഡില്‍ മദ്യവില്‍പന; 18 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പിടിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പോളിടെക്‌നിക് -റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വില്‍പനക്കായി കൊണ്ടുവന്ന കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി എകെസജേഷ്(37) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇവി ജിഷ്ണുകുമാറും സ്ഥലത്തെത്തിയത്. വാഹന പരിശോധനയില്‍ യുവാവ് കുടുങ്ങുകയായിരുന്നു. 18 ലിറ്റര്‍ മദ്യമാണ് സ്‌കൂട്ടറില്‍ നിന്ന് പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ പി രാജീവന്‍, ടി ജയരാജന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) സി സന്തോഷ് …

ചിപ്സ് പാക്കറ്റുകളിൽ മൂന്ന് കോടി വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചു കടത്തി, കോയമ്പത്തൂർ വിമാനത്താവളത്തിൽ മലയാളി യുവതി പിടിയിൽ

ചെന്നൈ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിയിലായി. മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടു വരാൻ ശ്രമിച്ച നവമി രതീഷ് എന്ന യുവതി ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ യുവതി എത്തിയപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്.പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടർന്നാണ് എയർ …

ചികിത്സയ്ക്കിടെ കോളജ് വിദ്യാർഥിനിയോടു ലൈംഗികാതിക്രമം: ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

കോഴിക്കോട്: ഫിസിയോ തെറാപ്പിക്കെത്തിയ കോളജ് വിദ്യാർഥിനിയോടു ലൈംഗികാതിക്രമം നടത്തിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർ നഗറിലെ മെഡിസിറ്റിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസ്(42) ആണ് പിടിയിലായത്. പെൺകുട്ടി നടക്കാവ് പൊലീസിനു നൽകിയ പരാതിയിന്മേലാണ് നടപടി. തോളിലെ വേദനയ്ക്കു ചികിത്സ തേടിയാണ് കോഴിക്കോട്ടെ ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ബി-പെഡിനു പഠിക്കുന്ന വിദ്യാർഥിനി ഫിസിയോ തെറാപ്പി സെന്ററിൽ എത്തിയത്. ചികിത്സ ചെയ്യുന്ന മുറിയിൽ വച്ച് പ്രതി വിദ്യാർഥിനിയെ കയറി പിടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ …

മഴ മാറിയിട്ടില്ല; ചൊവ്വാഴ്ച മുതൽ മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകും. ചൊവ്വാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാനിർദേശം നൽകി.

നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു, വിട പറഞ്ഞത് മഹാനടനു പേരിട്ട ആൾ, സംസ്കാരം ഇന്ന്

കൊല്ലം: നടൻ മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരന്‍ ഗോപിനാഥൻ നായർ (93) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ അമൃതപുരിയിൽ ആയിരുന്നു അന്ത്യം. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു. മോഹൻലാൽ എന്ന പേരും പ്യാരി ലാൽ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവൻ തിരഞ്ഞെടുത്തതാണെന്ന് മോഹൻലാൽ നാളുകൾക്ക് മുൻപ് ലേഖനത്തിലൂടെ പറഞ്ഞിരുന്നു.മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവർത്തകനുമായിരുന്നു ഗോപിനാഥൻ നായർ. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തിൽ നടക്കും.ഭാര്യ: രാധാഭായി. മകൾ: ഗായത്രി, മരുമകൻ: …

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തു; തുടർന്ന് വാക്കുതർക്കം, 23 കാരൻ ജീവനൊടുക്കി

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് സൂഫിയാൻ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂർ സ്വദേശിനിയായ 20 വയസ്സുകാരിയുമായി ഇയാൾ കുമ്പഴയിലെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 7.30ഓടെ ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവതി ശുചിമുറിയിൽ പോയ സമയത്താണ് സൂഫിയാൻ റൂമിൽ തൂങ്ങി മരിച്ചത്. യുവതിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇവർ കമിതാക്കളാണെന്നാണ് …

മീറ്റർ റീഡിങ്ങിനു എത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, കെ എസ് ഇ ബി ജീവനക്കാരൻ കസ്റ്റഡിയിൽ

കണ്ണൂര്‍: പോക്സോ കേസിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ കസ്റ്റഡിയിൽ. കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.എസ്.ഇ.ബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെൺകുട്ടി മാത്രമുള്ള സമയത്തായിരുന്നു മീറ്റർ റീഡർ വീട്ടിലെത്തിയത്. മീറ്റർ പരിശോധിച്ചു ബില്ല് കൊടുക്കുന്ന സമയത്ത് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജീവനക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടി. പിന്നീട് മാതാപിതാക്കളെത്തിയപ്പോൾ …

നിലമ്പൂരിൽ കാട്ടുപന്നിക്കുള്ള കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. 2 പേർക്ക് പരുക്ക്; രാഷ്ട്രീയ വിവാദം

മലപ്പുറം: നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി അനന്തു വിജയൻ (ജിത്തു-15) ആണ് മരിച്ചത്. ഷാനു വിജയൻ, യദു കൃഷ്ണൻ എന്നിവർക്ക് പരുക്കേറ്റു. ഇതിൽ ഷാനുവിന്റെ നില ഗുരുതരമാണ്. ഫുട്ബോൾ കളിക്കു ശേഷം മീൻ പിടിക്കാൻ പോയ 5 വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപെട്ടത്. ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്ന് ഇവരിൽ 4 പേർക്ക് ഷോക്കേൽക്കുകയായിരുന്നു. കാട്ടുപന്നിയുടെ ശല്യം തടയാൻ കെഎസ്ഇബിയുടെ ലൈനിൽ നിന്ന് …

കറന്തക്കാട് ദേശീയപാതയിൽ കാറിന്റെ ഡിക്കിയിലിരുന്ന് യുവാവിന്റെ അപകടയാത്ര, അന്വേഷണം ആരംഭിച്ച് എം.വി.ഡി

കാസർകോട്: കാറിന്റെ ഡിക്കിക്ക് മുകളിൽ ഇരുന്ന് യുവാവിന്റെ അപകട യാത്ര. കാസർകോട് കറന്തക്കാട് ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രിയിലാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്.വാഹനത്തിന് പിന്നിൽ പോകുന്ന വാഹനയാത്രാക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കാസർകോട് നിന്ന് മംഗളൂരിലേക്കുള്ള പാതയിലാണ് കിലോമീറ്ററുകളോളം കാറിനു മുകളിൽ ഇരുന്ന് സാഹസിക യാത്ര നടത്തിയത്. കാറിന്റെ നമ്പറും വ്യാജമാണെന്നാണ് വിവരം. അപകട യാത്ര നടത്തിയ യുവാവിനെ പറ്റിയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട് എംവിഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തളങ്കരയിൽ പെരുന്നാളിന് അറുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി, മണിക്കൂറോളം പരിഭ്രാന്തി പരത്തി

കാസർകോട്: പെരുന്നാളിന് വേണ്ടി അറുക്കാൻ കൊണ്ടുവന്ന പോത്ത് കയർ പൊട്ടിച്ച് ഓടി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പോത്തിനെ തളച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ തളങ്കര ബാങ്കോട് ആണ് പോത്ത് പരാക്രമം നടത്തിയത്. അക്രമാസക്തനായ പോത്ത് ആൾക്കാരെ ആക്രമിക്കാൻ ശ്രമം നടത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പോത്തിന്റെ മുന്നിൽ പെട്ട ആൾക്കാർ തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിടികൂടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പോത്ത് ഓടി തൊട്ടടുത്ത ആയിഷ എന്നവരുടെ വീട്ടുവളപ്പിൽ കയറുകയായിരുന്നു. ഉടനെ …

സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ, ഏഴ് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

കൊച്ചി: സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏഴു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് ഹാജരാക്കിയത്. മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍

ആശുപത്രിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം, പ്രചരണം നടത്തിയത് സെമിനാര്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍, പിജി വിദ്യാര്‍ഥിനി കസ്റ്റഡിയില്‍

മംഗളൂരു: ദേരളക്കട്ടെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. കോളേജില്‍ സെമിനാര്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കാന്‍ വ്യാജ സന്ദേശം നല്‍കിയ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍. കോളേജിലെ വിദ്യാര്‍ഥിനി ഡോ. ചലസാനി മോണിക്ക ചൗധരിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 4 നാണ് ആശുപത്രിയില്‍ ബോംബു വച്ചിട്ടുണ്ടെന്ന പ്രചരണം നടന്നത്. രാവിലെ 8.45 ഓടെ ആശുപത്രി പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് അഞ്ച് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു. അജ്ഞാതന്‍ മൊബൈല്‍ ഫോണിലൂടെ നടത്തിയ കോളുകള്‍ ഡോക്ടര്‍മാര്‍, …

പരപുരുഷ ബന്ധം, ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറിന് മുന്നില്‍ വെച്ച് വണ്ടിയോടിച്ചു; യുവാവ് അറസ്റ്റില്‍

ബംഗളൂരു: ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്രചെയ്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബംഗളൂരു നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്ത് ഹൈവേയിലാണ് നടുക്കുന്ന സംഭവം. ഹെബ്ബഗോഡി നിവാസിയായ മാനസ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബെംഗളുരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പുരുഷനുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പ്രണയത്തിലായിരുന്ന ശങ്കറും മാനസയും അഞ്ച് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഒരു മാസം മുമ്പാണ് …

17 കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ദേശീയപാതയുടെ അരികില്‍ ഉപേക്ഷിച്ച സംഭവം; ഏഴുപേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: പതിനേഴുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിഹാറില്‍നിന്ന് ഏഴുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു റൂറല്‍ ഡിവിഷനിലെ സൂര്യനഗര്‍ പൊലീസാണ് പ്രതികളെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്തത്. ബിഹാറിലെ നവാഡ സ്വദേശികളായ പ്രതികളെ കര്‍ണാടകയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.മെയ് 21-നാണ് മൃതദേഹം കണ്ടെത്തിയത്. പഴയ ചന്ദാപുര റെയില്‍വേ പാലത്തിന് സമീപത്ത് നീലനിറത്തിലുള്ള സ്യൂട്ട് കേസിലാണ് 17-കാരിയുടെ മൃതദേഹം സൂക്ഷിച്ചത്. ബെംഗളൂരു-ഹൊസൂര്‍ ദേശീയപാതയുടെ അരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസ് റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്. പെണ്‍കുട്ടി …

ചൈനയിലെ പുതിയ വൈറസ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്; വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് പടരും, കോവിഡ് പോലെ അപകടകരമാവും

ബീജിങ്: ചൈനയിലെ പുതിയ കൊറോണ വൈറസ് പകര്‍ച്ചവ്യാധി പോലുള്ള ഭീഷണി ഉയര്‍ത്തുന്നുവെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ചൈനയിലെ ലാബുകളിലെ വവ്വാലുകളിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. യു.എസ് ഗവേഷകരാണ് വവ്വാലുകളില്‍ കണ്ടെത്തിയ വൈറസ് പുതിയ പകര്‍ച്ചവ്യാധിക്ക് തുടക്കം കുറിക്കുമെന്ന ആശങ്കയുമായി രംഗത്ത് വന്നിട്ടുള്ളത്. HKU5-CoV-2 എന്ന വൈറസിന് ചെറിയൊരു ജനിതക വകഭേദം കൂടി സംഭവിച്ചാല്‍ പകര്‍ച്ചവ്യാധിയായി പടരുമെന്നാണ് ആശങ്ക.ഈ വൈറസുകള്‍ 2012 ല്‍ ഉയര്‍ന്നുവന്നിരുന്നു. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതുമായ അപകടകരമായ കൊറോണ വൈറസായ MERS-CoV യുടെ അതേ …

സിനിമയെ വെല്ലുന്ന തിരക്കഥ, യുവതി വിവാഹം ചെയ്തത് പത്തുപേരെ, പതിനൊന്നാമത്തെ വിവാഹത്തിന് ഓഡിറ്റോറിയത്തിലെത്തിയപ്പോള്‍ പിടിവീണു; അറസ്റ്റില്‍

തിരുവനന്തപുരം: പത്ത് പേരെ വിവാഹം ചെയ്ത ശേഷം മുങ്ങിയ യുവതി പിടിയില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(30)യാണ് പൊലീസിന്റെ പിടിയിലായത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയാണ് യുവാക്കളെ വലയില്‍ വീഴ്ത്തുന്നത്.അവസാനമായി വിവാഹം കഴിക്കാനിരുന്ന പഞ്ചായത്തംഗമാണ് യുവതിയുടെ …

ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥന്‍ വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ വന്നലോം സ്വദേശി ഇ പത്മനാഭനാ(61)ണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ ഫോണില്‍ ബന്ധപ്പെട്ടിട്ടും എടുക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന്നകത്ത് മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ടെന്റ് ആന്റ് ഡെക്കറേഷന്‍ തൊഴിലാളിയായിരുന്നു. വന്നലോത്തെ അമ്പാടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്‍ഗവിയാണ് ഭാര്യ. മക്കള്‍: സ്‌നേഹ, ശ്രീജിത്ത്.

നാട് ചേര്‍ത്ത് പിടിച്ചിട്ടും ഫലമില്ല; കബിലാഷ് മരണത്തിന് കീഴടങ്ങി

കാസര്‍കോട്: ചികില്‍സയ്ക്കായി നാടൊന്നിച്ചിട്ടും ഫലമുണ്ടായില്ല. മടിക്കൈ എരിക്കുളം ആലക്കളത്തെ കബിലാഷ്(36) മരണത്തിന് കീഴടങ്ങി. മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചേ അഞ്ചുമണിയോടെ മരണപ്പെട്ടു. മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. കബീലാഷിന്റെ ചികില്‍സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിച്ചിരുന്നു. ചികില്‍സയ്ക്കായി കാരുണ്യ സംഗീത യാത്രയും നടത്തിയിരുന്നു. ചികില്‍സയില്‍ പുരോഗതിയുണ്ടായതിനാല്‍ ഐസിയുവില്‍ നിന്ന് ശനിയാഴ്ച റൂമിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്ന് സ്ഥിതി വഷളാവുകയായിരുന്നു. ബിഎസ്എന്‍എല്ലിലെ …