നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു, ഷൈനിന്റെ കയ്യിനു പരിക്ക്‌, അപകടം ഇന്ന് പുലർച്ചെ സേലത്തിനടുത്ത്

സേലം: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഷൈനിന്‍റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്‍റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്‍റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഷൈനിന്‍റെ സഹോദരനും മധ്യത്തിലെ സീറ്റിലെ അച്ഛനും അമ്മയും പിന്‍സീറ്റില്‍ ഷൈനുമാണ് ഉണ്ടായിരുന്നത്. ഷൈന്‍ ഉറങ്ങുകയായിരുന്നു. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷൈനിന്‍റെ ചികില്‍സക്ക്‌ വേണ്ടിയാണ് സേലത്തേക്ക് പോയത്. തൊടുപുഴയിലെ ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ബെംഗളൂരുവിലേക്കുള്ള യാത്ര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page