വന്ദേഭാരത്തിന്റെ ചൂളം വിളി കശ്മീർ താഴ്വരയിലേക്കും: ശ്രീനഗർ-കത്ര വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, സർവീസ് നാളെ മുതൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.45ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് ആദ്യ ട്രെയിൻ മോദി ഫ്ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച മുതലാകും സർവീസ് ആരംഭിക്കുക. നിലവിൽ റോഡ് മാർഗം 6 മണിക്കൂറിലധികം വരുന്ന യാത്രയ്ക്ക് വന്ദേഭാരതിൽ 3 മണിക്കൂർ മാത്രമാകും വേണ്ടി വരിക. ആഴ്ചയിൽ 6 ദിവസം 2 വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തും. 20 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള പ്രദേശത്ത് കൂടി ഉൾപ്പെടെ ട്രെയിൻ കടന്നു പോകും. ട്രെയിനിനുള്ളിൽ ചൂട് ഉറപ്പാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഖീർ ഭവാനി ക്ഷേത്രം, മാർത്താണ്ഡ സൂര്യക്ഷേത്രം, അമർനാഥ് യാത്ര ബേസ് ക്യാമ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്ര വന്ദേഭാരത് എളുപ്പമാക്കും. കശ്മീർ താഴ്വരയിൽ നിന്നുള്ള ചരക്കു ഗതാഗതവും സുഗമമാക്കും. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചിനാബ് പാലം, ഇന്ത്യയിലെ ആദ്യ കേബിൾ പാലമായ അൻജി ഖദ് പാലം, ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽപാത എന്നിവയും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page