മാതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് നാലാം ക്ലാസുകാരി തൂങ്ങിമരിച്ചു

തിരുവനന്തപുരം: ശാന്തിവിളയില്‍ നാലാം ക്ലാസുകാരി തൂങ്ങിമരിച്ചു.
അഹല്യ എന്ന ഒമ്പത് വയസുകാരിയാണ് വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ചത്. രാവിലെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടര്‍ന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മാതാവ് ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ പിതാവ് ശ്യാമിനൊപ്പം ആശുപത്രിയിലേക്ക് പോകാനൊരുങ്ങവെ കുട്ടി അടി തെറ്റി നിലത്ത് വീണിരുന്നു. അതിന്റെ പേരില്‍ മാതാവ് വഴക്കുപറഞ്ഞെന്നും അടി കൊടുത്തുവെന്നുമാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് കിടപ്പുമറിയുടെ വാതിയില്‍ അടച്ച നിലയില്‍ കണ്ടത്. അവര്‍ ഭക്ഷണം പാകം ചെയ്ത ശേഷം കഴിക്കാനായി കുട്ടിയെ കഴിക്കാന്‍ വിളിച്ചിട്ടും വന്നില്ല. തുടര്‍ന്ന് അടച്ചിട്ടിരുന്ന മുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page