ഓട്ടോ ഓടിച്ചുപോകുന്നതിനിടെ റോഡില്‍ കാട്ടാനകള്‍; വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി, ഓട്ടോ തകര്‍ത്ത് ഓടയില്‍ തള്ളി

മംഗളൂരു: കാട്ടാനകളുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ധര്‍മ്മസ്ഥലയിലെ ബൊളിയാറിനു സമീപമാണ് സംഭവം. ബൊളിയരുവില്‍ താമസിക്കുന്ന ദിനേശ് വീട്ടില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓട്ടോ ഓടിച്ചുപോകുമ്പോഴാണ് സംഭവം. വീടിനടുത്തുള്ള റോഡിലേക്ക് അടുക്കുമ്പോള്‍ പെട്ടെന്ന് കാട്ടാനകളെ റോഡില്‍ കണ്ടു. ഓട്ടോ നിര്‍ത്തിയപ്പോള്‍ ഒരു കാട്ടാന അടുത്തേക്ക് ഓടി വന്നു. പരിഭ്രാന്തനായ ദിനേശ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആനകള്‍ റിക്ഷയ്ക്ക് നേരെ ആക്രമണം നടത്തി. പൂര്‍ണ്ണമായും ചവിട്ടിത്തകര്‍ത്ത് അടുത്തുള്ള ഓടയിലെക്ക് തള്ളിയിട്ടു. പിന്നീട് ആനകള്‍ കാട്ടിലേക്ക് പിന്‍വാങ്ങി. ഓടി രക്ഷപ്പെടുന്നതിനിടെ വീണ ദിനേശിന് ചെറിയ പരിക്ക് പറ്റിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും രാവിലെ സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page