അറ്റകുറ്റപ്പണിക്കിടെ എയര്‍ സസ്പെന്‍ഷന്‍ താഴ്ന്നു; മെക്കാനിക് ബസിനടിയില്‍ കുടുങ്ങി മരിച്ചു

കണ്ണൂര്‍: ഓട്ടോമൊബൈല്‍ മെക്കാനിക്ക് ബസിനടിയില്‍ കുടുങ്ങി മരിച്ചു. പാട്യം പാല ബസാറിലെ കൃഷ്ണഹൗസില്‍ സിവി സുകുമാരന്‍ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11. 30 ന് കുത്തുപറമ്പ് പാട്യത്തായിരുന്നു അപകടം. ടൂറിസ്റ്റ് ബസിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ബസിനടിയില്‍ കുടുങ്ങിയായിരുന്നു മരിച്ചത്. വീടിനടുത്തുതന്നെയായിരുന്നു സുകുമാരന്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നത്. അറ്റകുറ്റപണി ചെയ്യുമ്പോള്‍ കൂടെ മറ്റാരും ജോലിക്ക് ഇല്ലായിരുന്നു. എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്നതോടെ ബസിന്റെ പിറകുവശത്തെ ടയറിനും ബോഡിക്കുമിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ സുകുമാരനെ ബസിനടിയില്‍ നിന്നും പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page