ബണ്ട്വാളിലെ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ വധം: അറസ്റ്റിലായവരുടെ എണ്ണം എട്ടായി

മംഗളൂരു: ബണ്ട്വാളില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാനെ (32) വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ശൃംഗേരിയിലെ ബെട്ടഗരെ നിവാസിയായ രവി സഞ്ജയ് (29) എന്നായാളെയാണ് ഒടുവില്‍ അറസ്റ്റുചെയ്തത്. ജൂണ്‍ നാലിനാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. ബണ്ട്വാള്‍ ശിവജി നഗര്‍ സ്വദേശികളായ പൃഥ്വിരാജ് (21), ചിന്തന്‍ (19), ബണ്ട്വാള്‍ കുരിയാല സ്വദേശി ദീപക് (21), ബഡഗബെള്ളൂരു സ്വദേശി തേജക്ഷ (24), രവിരാജ് (23), തെങ്കബെള്ളൂരുവിലെ അബിന്‍ റായ് (32), സുമത് ആചാര്യ(27) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.
കഴിഞ്ഞ മെയ് 27ന് വൈകീട്ടാണ് കൊലട്ടമജലു സ്വദേശി അബ്ദുല്‍ റഹ്‌മാനെ ഇരക്കൊടിയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. റഹ്‌മാനും സഹായിയായ ഖലന്ദര്‍ ഷാഫിയും പിക്കപ്പ് വാനില്‍നിന്ന് മണല്‍ ഇറക്കുന്നതിനിടെയായിരുന്നു ആക്രമണം. വെട്ടേറ്റ ഷാഫി ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളെ കണ്ടെത്തുന്നതിനായി ദക്ഷിണ കന്നഡ ജില്ലാ പൊലീസ് ബണ്ട്വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴില്‍ അഞ്ച് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page