പ്രസവത്തിനിടെ അമിത രക്തസ്രാവം; യുവതി മരിച്ചു, ആശുപത്രിയുടെ അനാസ്ഥയെന്നാരോപണം

സുള്ള്യ: പ്രസവത്തിനിടെ അമിതരക്തസ്രാവം മൂലം യുവതി മരിച്ചു. ബെല്‍ത്തങ്കടി നരാവി നുജോഡി മാപാല വീട്ടിലെ ശേഖര്‍ മലേകുഡിയയുടെ ഭാര്യ മധുര (29) ആണ് മരിച്ചത്. ജൂണ്‍ 2 ന് രണ്ടാമത്തെ പ്രസവത്തിനായി സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 3 ന് വൈകുന്നേരം 6.45 ന് അവര്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. രാത്രി 9 മണിയോടെ കടുത്ത രക്തസ്രാവം അനുഭവപ്പെട്ടതോടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം രാത്രി 11.30 ന് മംഗളൂരുവിലെ ലേഡി ഗോഷെന്‍ ആശുപത്രിയിലേക്ക് മാറ്റി. നാലിന് പുലര്‍ച്ചെ മരണം സംഭവിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയതോടെ ആശുപത്രി അധികൃതരുടെ അനാസ്ഥയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് കര്‍ണാടക മലേകുടിയ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീധര്‍ ഈദു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ വിഷയം ജില്ലാ ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തി. ശേഷം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് കുടുംബം സുള്ള്യ പൊലീസില്‍ പരാതി നല്‍കി. കുഞ്ഞിന്റെ ഭാവിക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്പാജെയിലെ ബാബുവിന്റെയും ചിന്നമ്മയുടെയും മകളാണ് മധുര. ആറ് വര്‍ഷം മുമ്പ് വിവാഹിതയായ മധുരയ്ക്ക് മൂന്നര വയസ്സുള്ള ഒരു മകനുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page