70 വർഷത്തെ ലിവിങ് ടുഗദറിനു അവസാനം: 95കാരനും 90കാരിയും വിവാഹിതരായി, ആഘോഷമാക്കി മക്കൾ

ജയ്പൂർ: 70 വർഷത്തെ ലിവിങ് ടുഗെതറിനൊടുവിൽ 95കാരനും 90കാരിയും വിവാഹിതരായി. മക്കളുടെയും കൊച്ചുമക്കളും സാന്നിധ്യത്തിൽ ആഘോഷങ്ങളോടെയായിരുന്നു വിവാഹം. രാജസ്ഥാനിലെ ദുൻഗർപുർ ജില്ലയിലെ ഗാലന്ദർ ഗ്രാമത്തിലാണ് അപൂർവ വിവാഹം നടന്നത്. രാമഭായ് അങ്കാരിയും ജീവ്ലി ദേവിയുമാണ് 7 പതിറ്റാണ്ടുകൾ നീണ്ടുനിന്ന ബന്ധം പരമ്പരാഗത ആചാരങ്ങളിലൂടെ ഔപചാരികമാക്കിയത്.1950കളുടെ പകുതിയോടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത്. എന്നാൽ ആചാരപ്രകാരം ഇരുവർക്കും വിവാഹിതരാകാൻ സാധിച്ചില്ല. 4 ആൺമക്കളും 2 പെൺമക്കളും ഇവർക്കുണ്ടായി. എന്നാൽ വിവാഹം കഴിക്കണമെന്ന ആഗ്രഹം അടുത്തിടെ ഇവർ പങ്കുവച്ചു. ഇതോടെ മക്കളും ചെറുമക്കളും ഇവർക്കൊപ്പം നിൽക്കുകയായിരുന്നു. ഹൽദിയും ഡിജെ പാർട്ടിയുമായി വിവാഹം ഇവർ ആഘോഷമാക്കി.രാജസ്ഥാനിലെ ചില ഗോത്രവിഭാഗങ്ങളിൽ പണ്ട് കാലങ്ങളിൽ ഔപചാരികമായി വിവാഹം കഴിക്കാതെ ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നത് പതിവാണ്. ഇതു സ്വത്ത് തർക്കങ്ങളിൽ ഉൾപ്പെടെ നിയമ കുരുക്കിനും കാരണമാകാറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page