കുഞ്ഞു മത്സ്യങ്ങളെ പിടിക്കാൻ വിടില്ല; പക്ഷേ, വിൽക്കാൻ തടസ്സമില്ല; വിചിത്രമായി അധികൃത നടപടി
കാസർകോട്: ജില്ലയിലെ തുറമുഖങ്ങളിൽ മീൻപിടുത്തക്കാർ പിടിച്ചു കൊണ്ടുവരുന്ന കുഞ്ഞൻ മത്തി ഫിഷറീസ് വകുപ്പും,എൻ ഫോഴ്‌സ്മെന്റും ചേർന്ന് പിടികൂടുമ്പോൾ മത്സ്യ മാർക്കറ്റുകളിൽ കുഞ്ഞൻ മത്തിയുടെ വിൽപ്പന പൊടിപൊടിക്കുന്നു . അതിനിടെ സംസ്ഥാനത്തെ ആഴക്കടലിൽ നിന്ന് മത്സ്യ കുഞ്ഞുങ്ങളെ പിടിച്ച് അന്യ സം സ്ഥാനങ്ങളിലേക്ക്കയറ്റി അയക്കുന്ന തായും ആക്ഷേപം ഉയരുന്നു. 10 സെന്റീമീറ്ററിന് താഴെ വലിപ്പമുള്ള ചെറിയ മത്തികുഞ്ഞുങ്ങളെ വ്യാപകമായിട്ടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധ ഹാർബറുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടിയത്. മഞ്ചേശ്വരത്ത് നിന്ന് 30 ലോറി …