ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ചു: ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ട സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ മൂന്നാർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു. ത​ട്ട​മി​ട്ട പെൺകുട്ടി പൂ​ക്ക​ളം ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന ചി​ത്രം അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​പ​രി​വാ​ര്‍ പ്ര​ചാ​ര​ണം എ​സ്‌​ഐ അ​തു​പോ​ലെ പ​ങ്കു​വ​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് വിജേഷിനെതിരെ മുൻപും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ അതീവ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു. ​ഇദ്ദേ​ഹ​ത്തി​നെ​തി​രെ യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്കും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍കി​യി​രു​ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page