ദുബൈ: താമസസ്ഥലത്തുണ്ടായ ഗ്യാസ് അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകൻ ബഷീർ തച്ചരക്കുന്നിൽ (50) ആണ് മരിച്ചത്. റൂമുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിക്കാരനാണ് ബഷീർ. വെള്ളിയാഴ്ച രാവിലെ ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവാസിയായ ബഷീറിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ അജ്മാനിൽ പുരോഗമിക്കുകയാണ്. ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാൽ. മക്കൾ: ഷാനിഫർ (ദുബൈ)
ബുഷ്റ, ബുഷ്‌ത്താന. മരുമക്കൾ: ഹാരിസ് ചെറുവത്തൂർ, മുനീർ കാഞ്ഞങ്ങാട്. സഹോദരി:
പരേതയായ ബീഫാത്തിമ.








