ഇവിഎം തട്ടിപ്പ്: ബിഎം ജമാലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പരാതി നല്‍കി; ആഭ്യന്തര മന്ത്രി പരാതി പൊലീസ് ചീഫിന് കൈമാറി

കാസര്‍കോട്: ഇവിഎം ഹാക്കിംഗിനു സാധ്യതയുണ്ടെന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് ബിഎം ജമാല്‍ യുഡിഎഫ് നേതാക്കന്മാരെ അറിയിച്ചു അത് തടയുന്നതിനു പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജില്ലാ പൊലീസ് ചീഫ് പി. നിധിന്‍രാജിനു കൈമാറി.
വാര്‍ത്ത ലേഖകരോട് ഇന്ന് രാവിലെ സംസാരിക്കുന്നതിനിടയില്‍ ഇക്കാര്യം പത്രലേഖകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനു അത് സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചുടന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പരാതി തയ്യാറാക്കി അപ്പോള്‍ തന്നെ ആഭ്യന്തര മന്ത്രിക്കു കൈമാറുകയായിരുന്നു. അതേ സമയം തന്നെ മന്ത്രി പരാതി സ്ഥലത്തുണ്ടായിരുന്ന ജില്ലാ പൊലീസ് ചീഫ് നിധിന്‍ രാജിനെ ഏല്‍പ്പിച്ചു.

പെരിയ ഇരട്ടക്കൊലക്കേസില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ ബേക്കല്‍ ഡിവൈഎസ്പിയാക്കിയെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മയക്കുമരുന്നിനും ലഹരിക്കുമെതിരെ പൊലീസിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തൂഫാന്‍ ആരോഗ്യ വിദഗ്ധരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ കൂടുതല്‍ ശക്തമാക്കും. മദ്യ-ലഹരി മാഫിയകളെ സംസ്ഥാനത്ത് നിന്നു പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാനെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാനും മുന്നേറ്റത്തില്‍ പങ്കാളികളാക്കാനും നായന്മാര്‍മൂല സ്‌കൂളില്‍ നടന്ന പരിപാടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ഡയലൈഫ് ആശുപത്രിയുടെ പുതിയ ബ്ലോക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രിയും ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല അനുസ്മരണം അല്‍പസമയത്തിനുള്ളില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഡിസിസി ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലയെ സ്വീകരിക്കുന്നതാണ്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, കല്ലട്ര മാഹിന്‍ എംഎല്‍എ, സന്ദീപ് വാര്യര്‍ എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page