പയ്യന്നൂര്‍: നിസ്‌കാരത്തിനായി പള്ളിയില്‍ കയറുന്നതിനിടയില്‍ മാവിന്‍കൊമ്പ് പൊട്ടി ദേഹത്തേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. രാമന്തളി, ചേനോത്ത് അങ്ങാടിയിലെ ഇസ്മായില്‍(63)ആണ് മരിച്ചത്. ഇന്നലെ (ഞായര്‍) രാത്രി ഇശ നിസ്‌കാരത്തിന് പള്ളിയില്‍ കയറുന്നതിനിടയിലാണ് സംഭവം. സ്‌കൂട്ടര്‍ പള്ളിവളപ്പിനു പുറത്ത് നിര്‍ത്തി രാമന്തളി മുഹ് യുദ്ദീന്‍ പള്ളിയിലേക്ക് കയറുന്നതിനിടയില്‍ റോഡരുകിലെ മാവിന്‍കൊമ്പ് പൊട്ടി ദേഹത്ത് വീണാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ ഇറയത്ത് മുഹമ്മദ് കുഞ്ഞിയുടെയും ചേനോത്ത് അങ്ങാടിയില്‍ ഹവ്വഉമ്മയുടെയും മകനാണ്. ഭാര്യ: സിഎച്ച് ഖൈറുന്നീസ. മക്കള്‍: സുഹൈല്‍, ജുസൈല, മുഹമ്മദ്. മരുമക്കള്‍: ആയിഷ (തൃക്കരിപ്പൂര്‍), ഷക്കീല്‍ (എട്ടിക്കുളം). സഹോദരങ്ങള്‍: മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് റാഫി, അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം, ഹസ്സന്‍.







