എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ലക്‌നൗ: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മഹോഞ്ചയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. മനീഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഹനീഫ് മന്‍സൂരിയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഹനീഫ് മന്‍സൂരി വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. ഇത് തടയാന്‍ ശ്രമിച്ച മനീഷയെ അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അഞ്ചു വയസ്സുള്ള മകന്റെയും രണ്ടരവയസ്സുള്ള മകളുടെയും മുന്നില്‍ വച്ചായിരുന്നു കൃത്യം നടത്തിയത്. കൊലപാതകക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രതി പൊലീസിനെ വിളിക്കുകയും കള്ളക്കഥകള്‍ ഉണ്ടാക്കുകയും ചെയ്തു. പൊലീസ് എത്തി ഹനീഫിനെ ചോദ്യം ചെയ്തു. വാക്കുതര്‍ക്കത്തിനിടയില്‍ അബദ്ധം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മകന്‍ വീട്ടില്‍ ഉണ്ടായ സംഭവങ്ങളെല്ലാം വിശദീകരിച്ചതോടെയാണ് കള്ളക്കഥകള്‍ പൊളിഞ്ഞതും പ്രതിയെ അറസ്റ്റു ചെയ്തതും.
നിസാരകാര്യങ്ങളുടെ പേരില്‍ ഹനീഫ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നു സഹോദരന്‍ നസീം മന്‍സൂരി പൊലീസിനോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page