കുമ്പള: ഗ്രാമ പഞ്ചായത്ത്, അലോപതി, ആയുര്‍വേദ, യൂനാനി, ഹോമിയോപതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂലൈ 7ന് ആരംഭിച്ച ക്യാമ്പ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. നൂറുകണക്കിന് രോഗികള്‍ പങ്കെടുത്തു.
സമാപന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ബല്‍കീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ഖാലിദ്, വാര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു. അലോപ്പതി, ആയുര്‍വേദ, യൂനാനി, ഹോമിയോപ്പതി ഡോക്ടര്‍മാരായ ഡോ. ഷക്കീറലി, ഡോ. രാജീവ്, ഡോ. റൈഹാന, ഡോ.ഷഹാന, ഡോ.രഹന സംബന്ധിച്ചു.







