കാസര്‍കോട്: 16കാരിയുടെ പിന്നാലെ നടന്നും ഫോണില്‍ മെസേജ് അയച്ചും ശല്യം ചെയ്യുന്നതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊടിയമ്മയിലെ കലന്തര്‍ഷാനി(26)ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ചാണ് ശല്യം ചെയ്യാന്‍ തുടങ്ങിയതെന്നു പറയുന്നു. എന്നാൽ യുവാവ് അയച്ച മെസേജുകളോടൊന്നും പെണ്‍കുട്ടി പ്രതികരിച്ചില്ല. ഇതോടെയാണ് പിന്നാലെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങിയതത്രെ. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടിലറിയിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
കലന്തര്‍ ഷാനിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







