ശക്തമായ മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞു; മൂന്നു കാറുകൾക്ക് കേടുപാട്

കാസർകോട്: ശക്തമായ മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞു മൂന്നു കാറുകൾക്കു നാശം നേരിട്ടു. ആസ്റ്റർ മിംസ് ആശുപത്രിയുടെ മതിലാണ് ഭാഗികമായി തകർന്നത്. മതിലിനടുത്തു പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കോട്ടം സംഭവിച്ചത്. ആളപായമില്ല. മഴയെത്തുടർന്നു ആശുപത്രി കോമ്പൗണ്ടിൽ വെള്ളം താഴ്ന്നാണ് അപകടമുണ്ടായതെന്നു പറയുന്നു. ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം. ആശുപത്രി കോമ്പൗണ്ടിന് പുറത്ത് ആള്‍ സഞ്ചാരമുള്ള സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറുടമകള്‍ ആശുപത്രിയിലേക്ക് പോയതിനാലാണ് വലിയ അപകടം ഒഴിവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page