കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ ഫുട്‌ബോൾ കളിയിൽ റഫറിയിങ് നടത്തുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുകയും നിലത്ത് വീഴുകയായിരുന്നു. ഉടൻ കുമ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മരണം സംഭവിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും. മുസ്ലിംലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ. സഹോദരങ്ങൾ: ഹുസൈൻ, മുഹമ്മദ്, സവാദ്, സുഹറ, സുബൈദ, അസ്മ, സുമയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page