എരിഞ്ഞിപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു

കാസര്‍കോട്: എരിഞ്ഞിപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. എരിഞ്ഞിപ്പുഴ, മലാംകടപ്പിലെ പരേതരായ കൊട്ടന്‍- ചോയിച്ചി ദമ്പതികളുടെ മകളും താനം വീട്ടിലെ താമസക്കാരിയുമായ ടി നാരായണി (77) യാണ് മരിച്ചത്. കര്‍ഷക തൊഴിലാളിയായിരുന്നു.ജൂണ്‍ 19ന് വീട്ടു പരിസരത്ത് നിന്നാണ് നാരായണിക്ക് കടന്നല്‍ കുത്തേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ (തിങ്കള്‍) രാത്രിയിലാണ് മരണം സംഭവിച്ചത്. മക്കള്‍: ദാമോദരന്‍, വിജയകുമാരി. മരുമകള്‍: സിന്ധു(അങ്കണ്‍വാടി ഹെല്‍പ്പര്‍ ഒളിയത്തടുക്ക).പരേതരായ കുഞ്ഞമ്മ, കുഞ്ഞിക്കണ്ണന്‍, ജാനകി, ബാലകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഉംറ തീര്‍ത്ഥാടകരുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു, അപകടം ഇന്ന് പുലര്‍ച്ചെ

കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത്. 42 പേരാണ് ബസിലുണ്ടായിരുന്നത്. തീപിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരായ ആര്‍ക്കും …

സമസ്ത കേന്ദ്ര മുശാവറ അംഗവും മംഗ്‌ളൂരു- കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

കാസര്‍കോട്: സമസ്ത മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡണ്ടും ദക്ഷിണ കന്നഡ , ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അസ്ഹരി അന്തരിച്ചു. 78 വയസായിരുന്നു. തളങ്കര ഖാസിലൈന്‍ സ്വദേശിയാണ്. മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വ) രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം വൈകുന്നേരം നാലുമുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ …

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാഷ്ട്രപതി രാജി അംഗീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാജി രാഷ്ട്രപതി സ്വീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ജോര്‍ജ് കുര്യന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു കുര്യന്‍. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024ഓഗസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജനവിധി തേടിയിരുന്നു. കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം ജോര്‍ജ് കുര്യന്‍ …

ബൈക്കില്‍ ലോറിയിടിച്ച് കോണ്‍ക്രീറ്റ് മേസ്ത്രി മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു അപകടമരണം, കണ്ണീരുണങ്ങാതെ ഉദുമ

കാസര്‍കോട്: ബൈക്കില്‍ ലോറിയിച്ച് കോണ്‍ക്രീറ്റ് മേസ്ത്രി മരിച്ചു.ഉദുമ, കണ്ണിക്കുളങ്ങരയിലെ വെണ്ണീർ കുഞ്ഞിരാമന്‍ (62) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ഉദുമ, പള്ളത്താണ് അപകടം. കുഞ്ഞിരാമന്‍ ഓടിച്ചിരുന്ന ബൈക്കിനു പിന്നില്‍ അതേ ദിശയില്‍ നിന്നു എത്തിയ ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിരാമനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ഉദുമയിലും പരിസര പ്രദേശങ്ങളിലും കോണ്‍ക്രീറ്റ് നിര്‍മ്മാണ മേഖലയില്‍ സുപരിചിതനായിരുന്ന കുഞ്ഞിരാമന്‍ വലിയ …

കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം അക്രമിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കുമ്പള പൊലീസ് കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ കുമ്പള എസ്‌ഐ കെ.പി ഗണേശന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഒരാളെ തെരയുന്നു.മൊഗ്രാല്‍ മൈ മൂൺനഗര്‍ ,നീരോളി ഹൗസിലെ അഫ്‌സല്‍ (29), കുന്നില്‍ ഹൗസിലെ മുഹമ്മദ് മന്‍സൂര്‍ എന്ന ജീന എന്ന ഫൈസി (27) എന്നിവരെയാണ് കുമ്പള പൊലീസ് കയ്യോടെ പിടികൂടിയത്. ഇവരില്‍ അഫ്‌സൽ 2014ല്‍ കുമ്പള പൊലീസ് …

സ്‌കൂട്ടറിലെത്തിയ സംഘം യുവതിയുടെ കഴുത്തില്‍ നിന്നു രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചോടി; സംഭവം ഹൊസങ്കടിയില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ എത്തിയ സംഘം വഴി യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. ഇന്നലെ (തിങ്കള്‍) വൈകുന്നേരം മൂന്നേകാല്‍ മണിയോടെ ഹൊസങ്കടി ദേശീയ പാത സര്‍വ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വര്‍ണ്ണമാലയാണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസങ്കടി എസ്ബിഐ ബാങ്കിനു സമീപത്ത് സര്‍വ്വീസ് റോഡരുകിലൂടെ നടന്നു പോവുകയായിരുന്ന യുവതിയോട് ഹെല്‍മെറ്റും മഴക്കോട്ടും ധരിച്ചിരുന്ന രണ്ടു പേര്‍ വഴി ചോദിക്കുകയായിരുന്നു. വഴി ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിനിടയില്‍ …

സേതുമാധവൻ വീണ്ടും വരുന്നു; റീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടും മോഹന്‍ലാല്‍; ‘കിരീടം’ ട്രെയിലര്‍ പുറത്ത്

കൊച്ചി: മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് കിരീടം. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഡോള്‍ബി അറ്റ്‌മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ഇന്നലെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 1989 ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ഇതിലെ …

നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, അപകടം കൊട്ടാരക്കര നീലേശ്വരത്ത്

കൊല്ലം: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ കൊട്ടാരക്കര നീലേശ്വരത്ത് ആണ് അപകടം നടന്നത്. മരിച്ചവരില്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി പാര്‍ഥിപ് (15), കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയകുമാര്‍ (45) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ സ്‌കൂളില്‍ പോകാനായി കുട്ടികള്‍ ബസ് കാത്തുനില്‍ക്കവേ അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ …

കൊല്ലൂർ മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു

കൊല്ലൂർ: മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു. 106 കിലോഗ്രാം വെള്ളി ഉപയോഗിച്ചാണ് രഥം നിർമ്മിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള പത്മശ്രീ ആർഎംബി ആരാധ്യ ട്രസ്റ്റാണ് വഴിപാടായി വെള്ളി രഥം സംഭാവന ചെയ്തത്. തന്ത്രി രാമചന്ദ്ര അഡികയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് രഥ സമർപ്പണം നടന്നത്. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ജനപ്രതിനിധികളും നൂറുകണക്കിന് ഭക്തരും സംബന്ധിച്ചു. ദേവിയുടെ ജന്മാഷ്ടമി നാളായതിനാൽ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു.കുന്ദാപുര താലൂക്കിലെ ഗോപാഡിയിൽ നിന്നുള്ള പ്രശസ്ത ശില്പി …

ഇരിയയിലെ വാഹനാപകടം; പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കാസർകോട്: സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെഇരിയ പള്ളിക്ക് മുൻവശത്തു വച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന ബസ്സിൽ ഫാറൂഖ് സഞ്ചരിച്ച സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാറൂഖ് തിങ്കളാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഇരിയയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ് ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ പുരോഗതി.​യു.എസ് – ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള താൽക്കാലിക കരാറിന്റെ ഭാഗമായി ഇറാനു മേലുള്ള എണ്ണ ഉപരോധം അമേരിക്ക 60 ദിവസത്തേക്ക് നീക്കി. സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ യു.എൻ ആണവ ഇൻസ്പെക്ടർമാരെ തിരിച്ചുവരാൻ ഇറാൻ അനുവദിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു. ഇതോടെ ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ച ഹൊർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തുറന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം കരാർ ലംഘിച്ചാൽ കർശന …