കാസർകോട്: സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ
ഇരിയ പള്ളിക്ക് മുൻവശത്തു വച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന ബസ്സിൽ ഫാറൂഖ് സഞ്ചരിച്ച സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാറൂഖ് തിങ്കളാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഇരിയയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ് ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.







