കാസര്‍കോട്: എരിഞ്ഞിപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. എരിഞ്ഞിപ്പുഴ, മലാംകടപ്പിലെ പരേതരായ കൊട്ടന്‍- ചോയിച്ചി ദമ്പതികളുടെ മകളും താനം വീട്ടിലെ താമസക്കാരിയുമായ ടി നാരായണി (77) യാണ് മരിച്ചത്. കര്‍ഷക തൊഴിലാളിയായിരുന്നു.
ജൂണ്‍ 19ന് വീട്ടു പരിസരത്ത് നിന്നാണ് നാരായണിക്ക് കടന്നല്‍ കുത്തേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ (തിങ്കള്‍) രാത്രിയിലാണ് മരണം സംഭവിച്ചത്. മക്കള്‍: ദാമോദരന്‍, വിജയകുമാരി. മരുമകള്‍: സിന്ധു(അങ്കണ്‍വാടി ഹെല്‍പ്പര്‍ ഒളിയത്തടുക്ക).പരേതരായ കുഞ്ഞമ്മ, കുഞ്ഞിക്കണ്ണന്‍, ജാനകി, ബാലകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.






