കൊല്ലൂർ മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു

കൊല്ലൂർ: മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു. 106 കിലോഗ്രാം വെള്ളി ഉപയോഗിച്ചാണ് രഥം നിർമ്മിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള പത്മശ്രീ ആർഎംബി ആരാധ്യ ട്രസ്റ്റാണ് വഴിപാടായി വെള്ളി രഥം സംഭാവന ചെയ്തത്. തന്ത്രി രാമചന്ദ്ര അഡികയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് രഥ സമർപ്പണം നടന്നത്. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ജനപ്രതിനിധികളും നൂറുകണക്കിന് ഭക്തരും സംബന്ധിച്ചു. ദേവിയുടെ ജന്മാഷ്ടമി നാളായതിനാൽ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു.
കുന്ദാപുര താലൂക്കിലെ ഗോപാഡിയിൽ നിന്നുള്ള പ്രശസ്ത ശില്പി പ്രഭാകർ ആചാര്യയും സഹോദരന്മാരും ചേർന്നാണ് രഥം നിർമ്മിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page