പെസഹാ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍

തൃശൂര്‍: പെസഹാ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പള്ളി വികാരിയെ അറസ്റ്റുചെയ്തു. തൃശൂര്‍ കൊരട്ടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കൊരട്ടി കോനൂര്‍ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് കേസ്. പെസഹാ ചടങ്ങുകളോടനുബന്ധിച്ച് വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിലും സഭയിലും പരാതിപ്പെട്ടു. മൂന്ന് വര്‍ഷം മുന്‍പും സമാനമായ കേസില്‍ ഫാ.ജോസഫ് കോടിയന്‍ ജയില്‍ ശിക്ഷ …

ഇച്ചിലങ്കോട് ഇസ്‌ലാമിയ എ.എൽ.പി. വാർഷികം 4ന്

കുമ്പള : ഇച്ചിലങ്കോട് ഇസ്‌ലാമിയ എ.എൽ.പി. സ്കൂൾ 80-ാം വാർഷികം ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചുഉച്ചയ്ക്ക് രണ്ടു മണി മുതൽ ബീരോളിക മൈതാനത്ത് പരിപാടികൾ നടക്കും.വാര്ഷികത്തിന്റെ ഭാഗമായി സ്കൂളിന്റെ 80 വർഷത്തെ ചരിത്രം രേഖപ്പെടുത്തിയ സുവനീർ പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ മുഹമ്മദ് അൻസാരി ഷെറൂൽ, വിദ്യാലയത്തിലെ പുതിയ കിച്ചൻ കം സ്റ്റോർ നിർമ്മാണത്തിന് നേതൃത്വം നൽകിയ കോൺട്രാക്ടർ. സാബിർ, സുവനീർ ഡിസൈനർ, തരാനാഥ് എന്നിവരെ ആദരിക്കും.അന്തരിച്ച മുൻ ഹെഡ്മാസ്റ്റർ രഞ്ജിത്ത് മാസ്റ്ററുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് …

ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനുപ്പ അറസ്റ്റില്‍; മൂത്ത മകനും മര്‍ദ്ദനത്തിനു ഇരയായതായി വെളിപ്പെടുത്തല്‍, ഐസ് കട്ട കൊണ്ട് മുഖത്തടിച്ചു

കാസര്‍കോട്: ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന കേസില്‍ പ്രതിയായ രണ്ടാനുപ്പ അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ഷൗക്കത്തലി എന്ന ആളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മാതാവിനും മറ്റു രണ്ടു പ സഹോദരങ്ങള്‍ക്കും ഒപ്പം ഷൗക്കത്തലിയുടെ കൂടെയാണ് ആറുവയസ്സുകാരനും താമസം. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയ്യതികളില്‍ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഭാര്യയ്ക്ക് ആദ്യ ഭര്‍ത്താവിലുള്ള ആറുവയസ്സുള്ള കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കേസ്. അതേസമയം ആറുവയസ്സുകാരന്റെ 13 വയസ്സുള്ള മൂത്ത സഹോദരനും ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. …

പരശുരാം എക്സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ മാലയും മൊബൈല്‍ ഫോണും മോഷ്ടിച്ചു; പിടിവലിക്കിടെ സ്ത്രീയുടെ കഴുത്തിന് പരിക്ക്

തിരുവനന്തപുരം: പരശുരാം എക്സ്പ്രസില്‍ മോഷണം. ഇന്നലെ പരശുരാം എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു മോഷണം. ട്രെയിന്‍ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണും മാലയും മോഷ്ടിച്ച് കള്ളന്‍ കടന്നുകളയുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തിയ മോഷ്ടാവ് കഴുത്തില്‍ കിടന്ന മാലയും മൊബൈല്‍ ഫോണുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടി. കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്നതിനിടെ …

കാപ്യ തറവാട് കളിയാട്ട മഹോത്സവത്തിനു നാളെ തുടക്കം

കാസര്‍കോട്: കൊളത്തൂര്‍, കാപ്യ തറവാട് കളിയാട്ട മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഏപ്രില്‍ നാലിന് (ശനി) രാവിലെ 9ന് വിളക്കുമാടം വെങ്കിട്ടരമണ ക്ഷേത്രത്തില്‍ നിന്നു കലവറ ഘോഷയാത്ര. വൈകുന്നേരം ആറിന് പതിക്കാല്‍ സന്നിധിയില്‍ നിന്നു ദീപവും തിരിയും എഴുന്നള്ളത്ത്. 6.30ന് സാംസ്‌ക്കാരിക സദസ്. തുടര്‍ന്ന് ആലത്തുംകടവ് ധര്‍മ്മശാസ്താ ഭജന സമിതിയുടെ കൈകൊട്ടിക്കളി, പെര്‍ളടുക്കം ഗോപാലകൃഷ്ണ ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര.രാത്രി 8ന് മൂവാളം കുഴി ചാമുണ്ഡി, കാപ്യ പഞ്ചുരുളി, വിഷ്ണു മൂര്‍ത്തി ,പടിഞ്ഞാര്‍ ചാമുണ്ഡി, രക്ത ചാമുണ്ഡി, …

‘പബ്ലിക് കേരള’ ഫേസ്ബുക്ക് പേജിലെ വീഡിയോ: കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കലാപത്തിനും ശത്രുതക്കും ശ്രമിച്ചതായി പരാതി. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പബ്ലിക് കേരള എന്ന ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോക്കെതിരെയാണ് അശ്വിനി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 31ന് ആണ് കേസിനാസ്പദമായ വീഡിയോ ‘പബ്ലിക് കേരള’ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്‌തെന്നു സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

പാലക്കാട് സിപിഎം- കോണ്‍ഗ്രസ് ഡീല്‍; കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിന്റെ ചിത്രങ്ങളുമായി ബിജെപി

പാലക്കാട്: പാലക്കാട് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഡീലാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍, ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍എംആര്‍ റസാഖ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടക്കം നവമാധ്യമങ്ങളില്‍ പങ്കുവച്ചാണ് ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ കൊട്ടിക്കലാശ ദിവസം എടുത്തതാണെന്നും ആരോപണം ശരിയല്ലെന്നും റസാഖ് അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഡീല്‍ ആരോപണവുമായി ബിജെപി രംഗത്തെത്തുന്നത്. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ …

റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ റോഡ് ഷോയ്ക്കിടെയിലാണ് സംഭവം. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കോയ(75)യാണ് മരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിനിടെ ആലുങ്ങല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. സ്ഥാനാര്‍ത്ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ പച്ച നിറത്തിലുള്ള …

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍

പാലക്കാട്: പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടന്‍തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നാണ് അറിയുന്നത്.

ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫി; കാല്‍തെന്നി വൈദ്യുത ലൈനില്‍ വീണ് ഷോക്കേറ്റ 17 കാരന്‍ ആശുപത്രിയില്‍

കോഴിക്കോട്: നിര്‍ത്തിയിട്ട ചരക്കുവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോഴിക്കോട് തിക്കോടി റെയിവേ സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. 17കാരനായ ഷിനാന്‍ ആണ് 60 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെന്നിവീണ് തൊട്ടുത്തുള്ള വൈദ്യുത ലൈനിലേക്ക് വീണാണ് അപകടം. അവിടെയുണ്ടായിരുന്ന ജീവനക്കാരാണ് ഷിനാനെ ആശുപത്രിയിലെത്തിച്ചത്. ഷിനാന്‍ രാത്രിയില്‍ തനിച്ച് അവിടെ എത്തി സെല്‍ഫി എടുക്കാനുള്ള കാരണം അന്വേഷിക്കുകയാണ് പൊലീസ്.

വിമാനയാത്രയ്ക്കിടെ കയ്യും കാലും അടുത്ത സീറ്റില്‍; വിമാനയാത്രക്കാരന്റെ അനൗചിത്യം തുറന്നുകാട്ടി യുവതി; ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്റെ പ്രാകൃതമായ പെരുമാറ്റം സഹയാത്രക്കാരിയായ യുവതി വീഡിയോയില്‍ പകര്‍ത്തി. പിന്നീടത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ദൃശ്യങ്ങള്‍ വൈറലായി. ആകാശത്തുപോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കാണിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. ഇന്‍സ്റ്റാഗ്രാമിലെ ഉള്ളടക്ക സൃഷ്ടാവായ ഉര്‍വി കോത്താരി എന്ന യുവതി പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലായത്. ‘ഇതുകൊണ്ടാണ് സ്ത്രീകള്‍ എപ്പോഴും ജാഗ്രത പാലിക്കുന്നത്. വിമാനത്തില്‍ പോലും’ എന്ന കുറിപ്പോടെയാണ് ഉര്‍വി വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഉര്‍വിയെ കാണാം. സീറ്റിന് പിന്നില്‍ ഇരിക്കുന്ന ആളുടെ കൈവിരലുകളും കാല്‍ …

ഇറാന്‍ ആക്രമണം: കുവൈറ്റില്‍ എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു

ദുബായ്: ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു.കുവൈറ്റിലെ മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഇന്ന് പുര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇതേതുടര്‍ന്ന് നിരവധി യൂണിറ്റുകളെ തീപിടുത്തം ബാധിച്ചെങ്കിലും ആളപായമൊന്നുമില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മിസൈലുകളും ഡ്രോണുകളും തടയാന്‍ തങ്ങളുടെ വ്യോമ പ്രതിരോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. രാജ്യത്ത് സൈറണുകള്‍ മുഴങ്ങുന്നതായി ബഹ്റൈനിന്റെ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു, …

ആറുവയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂരമായ മര്‍ദ്ദനം; വീഡിയോയില്‍ കരളലിയിപ്പിക്കുന്ന രംഗങ്ങള്‍, വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനുപ്പയ്‌ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കുട്ടിയുടെ പരാതിപ്രകാരം മാതാവിന്റെ രണ്ടാം ഭര്‍ത്താവായ ഷൗക്കത്തലി എന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനുമാണ് കേസിനാസ്പദമായ സംഭവം. ഈ ദിവസങ്ങളില്‍ പരാതിക്കാരനായ കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് കൈകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് കേസ്.പ്രസ്തുത ദിവസങ്ങളില്‍ കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നു നിലവിളി കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ നിരീക്ഷണത്തിലാണ് ക്രൂരമായ മര്‍ദ്ദന …

ചെറുവത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞുവെന്ന പരാതി; 6 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആറു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍, കൊയോങ്കര, കൂവാരത്ത് ഹൗസിലെ കെ വൈശാഖിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകന്‍ ചെറുവത്തൂരിലെ കൃഷ്ണന്‍, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ ഒന്നിന് ബുധാഴ്ച രാവിലെ 9.30 മണിയോടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്റിലാണ് കേസിനാസ്പദമായ സംഭവം. യു ഡി എഫ് …

ബി എം എസ് ജില്ലാ ഓഫീസിനു തറക്കല്ലിട്ടു

കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘ് കാസര്‍കോട് ജില്ലാ ഓഫീസ് നിര്‍മ്മാണത്തിന്റെ ഭൂമിപൂജയും ശിലാന്യാസവും കറന്തക്കാട് ശിവാജി നഗറില്‍ ആര്‍ എസ് എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി എന്‍ ഹരികൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ബി എം എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രന്‍ കെ, അഖിലേന്ത്യാ വൈ. പ്രസി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവാജി സുദര്‍ശന്‍, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എം പി രാജീവന്‍ ബി എം എസ് ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി കെ മഹേഷ്, …

സ്ത്രീധന പീഡനം: ഒരു മാസം മുമ്പ് വിവാഹിതയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 26 കാരി ജീവനൊടുക്കി

ഹൈദരാബാദ്: സ്ത്രീധന പീഡനമെന്ന് പറയുന്നു ഒരു മാസം മുമ്പ് വിവാഹിതയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 26 കാരി ജീവനൊടുക്കി. ബീഹാര്‍ സ്വദേശിനിയായ ഇഷിക യാദവ് ആണ് ഭര്‍ത്താവിന്റെ നിരന്തരമായ സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇഷികയുടെ വീട്ടുകാരുടെ പരാതിയില്‍ മധ്യപ്രദേശ് സ്വദേശിയായ ഭര്‍ത്താവ് നീരജ് ബന്‍സലിനെതിരെ പൊലീസ് കേസെടുത്തു. 2020 ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഫെബ്രുവരി 20 ന് കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിനുശേഷം ദമ്പതികള്‍ …

ദുഃഖവെള്ളി: ജില്ലയില്‍ ഭക്തിസാന്ദ്രമായ ആഘോഷം

കാസര്‍കോട്: യേശുക്രിസ്തുവിന്റെ പീഡനാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആഘോഷിക്കുന്നു. ക്രൈസ്തവ തീര്‍ത്ഥടക കേന്ദ്രങ്ങളിലേക്കു ഭക്തജനപ്രവാഹം തുടരുന്നു.കാസര്‍കോട് കോട്ടക്കണി സെന്റ് ജോസഫ് പള്ളിയില്‍ കുരിശിന്റെ വഴി ചടങ്ങു നടന്നു. പ്രദക്ഷിണത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. ബേള, വ്യാകുലമാതാ പള്ളിയിലും മറ്റു പള്ളികളിലും ദുഃഖവെള്ളി ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നുണ്ട്.

ഉപ്പള ടൗണില്‍ സ്ത്രീക്കു നേരെ നഗ്നതാ പ്രദര്‍ശനം; യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു, പൊലീസെത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: ഉപ്പള ടൗണില്‍ സ്ത്രീക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി തടഞ്ഞു വച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സുംഗ സ്വദേശി ത്വയിബ് അലി (33)യെ ആണ് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച രാത്രി 10 മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള ഫിഷ് മാര്‍ക്കറ്റിനു സമീപത്തു താമസിക്കുന്ന ത്വയിബ് അലി ടൗണിലെത്തി ഒരു സ്ത്രീക്കു നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നു …