വിമാനയാത്രയ്ക്കിടെ കയ്യും കാലും അടുത്ത സീറ്റില്‍; വിമാനയാത്രക്കാരന്റെ അനൗചിത്യം തുറന്നുകാട്ടി യുവതി; ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്റെ പ്രാകൃതമായ പെരുമാറ്റം സഹയാത്രക്കാരിയായ യുവതി വീഡിയോയില്‍ പകര്‍ത്തി. പിന്നീടത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ദൃശ്യങ്ങള്‍ വൈറലായി. ആകാശത്തുപോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കാണിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. ഇന്‍സ്റ്റാഗ്രാമിലെ ഉള്ളടക്ക സൃഷ്ടാവായ ഉര്‍വി കോത്താരി എന്ന യുവതി പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലായത്.

‘ഇതുകൊണ്ടാണ് സ്ത്രീകള്‍ എപ്പോഴും ജാഗ്രത പാലിക്കുന്നത്. വിമാനത്തില്‍ പോലും’ എന്ന കുറിപ്പോടെയാണ് ഉര്‍വി വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഉര്‍വിയെ കാണാം. സീറ്റിന് പിന്നില്‍ ഇരിക്കുന്ന ആളുടെ കൈവിരലുകളും കാല്‍ പാദവും ഉര്‍വിയുടെ സീറ്റിന് മുകളിലായിരുന്നു. അയാള്‍ ഉര്‍വിയുടെ സീറ്റില്‍ പിടിക്കുകയും തന്റെ കാല്‍ സീറ്റിന്റെ വിടവിലൂടെ ഉര്‍വിയുടെ സീറ്റിന്റെ ഹാന്റ് റെസ്റ്റില്‍ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതുമൂലം സീറ്റില്‍ അസ്വസ്ഥയായി ഇരിക്കുന്ന ഉര്‍വിയെയും കാണാം. ഒടുവില്‍ സഹയാത്രികന്റെ പ്രവര്‍ത്തിയെ കുറിച്ച് ക്യാബിന്‍ ക്യൂവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യാത്രയിലുടനീളം തനിക്ക് സീറ്റിന്റെ പകുതിയിലേക്ക് ഒതുങ്ങേണ്ടി വന്നതായി ഉര്‍വി പറഞ്ഞു.

വീഡിയോ കണ്ട പലരും അയാളുടെ മുഖം കൂടി വീഡിയോയില്‍ കാണിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരുടെ മുഖം പുറത്ത് കാണിക്കുമ്പോള്‍ മാത്രമേ അത്തരക്കാര്‍ കുറച്ചെങ്കിലും അടങ്ങുകയുള്ളൂവെന്നു ഇവര്‍ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page