ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫി; കാല്‍തെന്നി വൈദ്യുത ലൈനില്‍ വീണ് ഷോക്കേറ്റ 17 കാരന്‍ ആശുപത്രിയില്‍

കോഴിക്കോട്: നിര്‍ത്തിയിട്ട ചരക്കുവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോഴിക്കോട് തിക്കോടി റെയിവേ സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. 17കാരനായ ഷിനാന്‍ ആണ് 60 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.

സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെന്നിവീണ് തൊട്ടുത്തുള്ള വൈദ്യുത ലൈനിലേക്ക് വീണാണ് അപകടം. അവിടെയുണ്ടായിരുന്ന ജീവനക്കാരാണ് ഷിനാനെ ആശുപത്രിയിലെത്തിച്ചത്. ഷിനാന്‍ രാത്രിയില്‍ തനിച്ച് അവിടെ എത്തി സെല്‍ഫി എടുക്കാനുള്ള കാരണം അന്വേഷിക്കുകയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page